HOME
DETAILS

കെ-സ്മാര്‍ട്ടുമായി ക്ഷേമനിധി പെന്‍ഷനുകള്‍ ബന്ധിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്

  
Laila
May 04 2024 | 03:05 AM

Local Self-Government Department to Link Welfare Fund Pensions with K-Smart

തിരുവനന്തപുരം: വിവിധ ക്ഷേമ നിധി ബോര്‍ഡുകളുടെ ഏകോപനം ലക്ഷ്യമിട്ട് ക്ഷേമ നിധി പെന്‍ഷനുകള്‍ കെ-സ്മാര്‍ട്ടുമായി ബന്ധിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്.  ക്ഷേമനിധി പെന്‍ഷനുകളുടെ അടവും വിതരണവും കെ- സ്മാര്‍ട്ടില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം അധിക ചുമതലയായി ലഭിക്കുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം നഷ്ടമാകുന്നുവെന്ന് ജീവനക്കാരുടെ സംഘടന ആരോപിച്ചു.

സംസ്ഥാനത്ത് ആകെ 33 ക്ഷേമനിധി ബോര്‍ഡുകളാണ് ഉള്ളത്. ഒരേ സമയം ക്ഷേമനിധി പെന്‍ഷനും ക്ഷേമ പെന്‍ഷനും അര്‍ഹതയുള്ളവര്‍ക്ക് ഏതെങ്കിലും ഒന്ന് മാത്രമേ ലഭിക്കൂ. ക്ഷേമ പെന്‍ഷനില്‍ നിന്ന് ക്ഷേമനിധി പെന്‍ഷന്‍ തുക കിഴിച്ച് വിതരണം ചെയ്താണ് ഇത് സാധ്യമാക്കുന്നത്. ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാത്തതിനാല്‍ ഈ പ്രക്രിയ സങ്കീര്‍ണമാവുകയാണ്. ഇത് മറികടക്കാനാണ് തദേശ സ്വയംഭരണ വകുപ്പ് ലക്ഷ്യമിടുന്നത്. ക്ഷേമനിധി ബോര്‍ഡുകള്‍ക്കായി പ്രത്യേക കെ സ്മാര്‍ടില്‍ പ്രത്യേക മൊഡ്യൂള്‍ വികസിപ്പിക്കുന്നതാണ്.

ഇതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കാന്‍ പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തികൊണ്ട് ഉത്തരവിറങ്ങി. എന്നാല്‍ തൊഴില്‍ വകുപ്പിന് കീഴിലുള്ള ക്ഷേമ നിധി ബോര്‍ഡുകളുടെ ചുമതല കൂടി തദ്ദേശ സ്വയം ഭരണ വകുപ്പിന് മേല്‍ അടിച്ചേല്‍പ്പിക്കുന്നതിലേക്ക് ഇത് നയിക്കും എന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആരോപണം. ജൂലൈ മാസത്തോടെ ക്ഷേമ പെന്‍ഷനുകളും ക്ഷേമനിധി പെന്‍ഷനുകളും കെ സ്മാര്‍ട്ടില്‍ ഉള്‍പ്പെടുത്താനാണ് നിലവിലെ നീക്കം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാംഗഡ് കൽക്കരി ഖനി തകർന്ന് ഒരാൾ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

National
  •  10 days ago
No Image

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം

Kerala
  •  10 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ

Kerala
  •  10 days ago
No Image

'ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്': ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

Kerala
  •  10 days ago
No Image

കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി

International
  •  10 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ

Kerala
  •  10 days ago
No Image

അപകടം പതിയിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടം: മുറികള്‍ പലതും ചോര്‍ന്നൊലിക്കുന്നു

Kerala
  •  10 days ago
No Image

യുഎഇയിലെ അടുത്ത അവധി എപ്പോൾ, അത് ഒരു നീണ്ട വാരാന്ത്യമായിരിക്കുമോ? കൂടുതൽ അറിയാം

uae
  •  10 days ago
No Image

അമേരിക്കയിലെ ടെക്സസിൽ വെള്ളപ്പൊക്കം: 24 മരണം, നിരവധി കുട്ടികളെ കാണാതായി

International
  •  10 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകും

Kerala
  •  10 days ago