HOME
DETAILS

എഗ്മൂര്‍- കൊല്ലം എക്‌സ്പ്രസില്‍ നിന്നു ഗര്‍ഭിണി വീണ് മരിച്ച സംഭവത്തില്‍ ദക്ഷിണ റെയില്‍വേ അന്വേഷണം തുടങ്ങി 

  
Web Desk
May 04, 2024 | 5:41 AM

Pregnant woman dies from Egmore-Kollam Express

ചെന്നൈ: വളകാപ്പ് ചടങ്ങിനായി ചെന്നൈയില്‍ നിന്നു തെങ്കാശിയിലേക്കു പോവുകയായിരുന്നു കസ്തൂരി.  കടലൂര്‍ ജില്ലയിലെ വിരുദാചലത്തിന് സമീപം വച്ച് വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഏഴുമാസം ഗര്‍ഭിണിയായിരുന്ന യുവതി ഛര്‍ദിക്കാനായി കംപാര്‍ട്‌മെന്റിലെ വാഷ്ബേസിന് സമീപം നില്‍ക്കവേ പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു. ബന്ധുക്കള്‍ ഉടന്‍ തന്നെ അപായച്ചങ്ങല വലിച്ചെങ്കിലും ട്രെയിന്‍ നിന്നില്ല. തുടര്‍ന്ന് അടുത്ത കംപാര്‍ട്‌മെന്റില്‍ പോയി അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. അപ്പോഴേക്കും ട്രെയിന്‍ എട്ട് കിലോമീറ്ററോളം പിന്നിട്ടിരുന്നു. 

കസ്തൂരിക്കായി ട്രാക്കില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് കുടുംബം റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ തിരച്ചിലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പൂവനൂരില്‍ നിന്നാണ് മൃതദേഹം കിട്ടിയത്.  അപായച്ചങ്ങല പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ യുവതിയെ രക്ഷിക്കാനാകുമായിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു. 9 മാസം മുന്‍പായിരുന്നു കസ്തൂരിയുടെ വിവാഹം. 

ട്രെയിന്‍ കൊല്ലത്ത് എത്തിയ ശേഷം റെയില്‍വേ അധികൃതരും ആര്‍പിഎഫ് ഉദ്യോഗസ്ഥരും കംപാര്‍ട്‌മെന്റില്‍ പരിശോധന നടത്തുകയും അപായച്ചങ്ങല കൃത്യമായി പ്രവര്‍ത്തിച്ചിരുന്നോ എന്നതും വീഴ്ച സംഭവിച്ചത് എവിടെയാണെന്നും കണ്ടെത്താന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുതിച്ചുയർന്ന് സ്വർണവില: 24കാരറ്റ് ഗ്രാമിന് 500 ദിർഹം കടന്നു

uae
  •  13 days ago
No Image

കണ്ണൂരില്‍ നഗരഭരണം പിടിക്കാന്‍ കച്ചകെട്ടി മുന്നണികള്‍; ജില്ലാപഞ്ചായത്തിലേക്ക് പുതുമുഖ പട്ടികയുമായി സി.പി.എം

Kerala
  •  13 days ago
No Image

ജന്മദിനാഘോഷത്തിനിടെ ദളിത് നേതാവ് കുത്തേറ്റു മരിച്ചു; പ്രതിയെ തല്ലിക്കൊന്ന് ജനക്കൂട്ടം

crime
  •  13 days ago
No Image

ജിസിസി യാത്ര ഇനി വേഗത്തിൽ: 'വൺ-സ്റ്റോപ്പ്' സംവിധാനത്തിന് അംഗീകാരം; ആദ്യ ഘട്ടം യുഎഇ - ബഹ്‌റൈൻ

uae
  •  13 days ago
No Image

ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി; ചരിത്രപരമായ വിധിയെന്ന് സര്‍ക്കാര്‍

National
  •  13 days ago
No Image

കുറ്റാന്വേഷണ മാധ്യമപ്രവര്‍ത്തനത്തില്‍ ആധികാരികത നിര്‍ണായകം, ഇരകളുടെ വ്യക്തിജീവിതത്തെ മാനിക്കണം: എസ്. ഹുസൈന്‍ സെയ്ദി

uae
  •  13 days ago
No Image

ഡല്‍ഹി സ്‌ഫോടനം; എട്ട് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; തിരിച്ചറിയാന്‍ ഇനിയും നാലെണ്ണം ബാക്കി

Kerala
  •  13 days ago
No Image

ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാനുള്ള ബില്ലില്‍ ഒപ്പു വെച്ച് ട്രംപ്; യു.എസില്‍ പ്രതിസന്ധി ഒഴിയുന്നു

International
  •  13 days ago
No Image

ഇ-സ്‌കൂട്ടര്‍ ഓടിക്കുന്നവരുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ പിഴ അടക്കേണ്ടി വരില്ല

uae
  •  13 days ago
No Image

ഇന്ത്യൻ ഇതിഹാസ പുത്രൻ പുറത്തേക്ക്! ഇന്ത്യൻ ഓൾറൗണ്ടറിനായി അർജുനെ കൈവിടാൻ ഒരുങ്ങി മുബൈ ഇന്ത്യൻസ്

Cricket
  •  13 days ago