HOME
DETAILS

പ്രജ്വല്‍ രേവണ്ണക്കെതിരെ പീഡന പരാതിയുമായി മുന്‍ ജില്ല പഞ്ചായത്ത് അംഗവും 

  
Web Desk
May 04, 2024 | 6:24 AM

Prajwal Revanna faces new case after woman alleges he raped

ബംഗളൂരു: ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് ഹാസന്‍ മണ്ഡലം ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണക്കെതിരെ കൂടുതല്‍ പരാതികള്‍. മൂന്നു വര്‍ഷം മുമ്പ് നടന്ന ലൈംഗിക അതിക്രമം സംബന്ധിച്ച പരാതിയുമായി മുന്‍ ജില്ല പഞ്ചായത്ത് അംഗമാണ് രംഗത്തെത്തിയത്. രേവണ്ണക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. 

കോളജ് വിദ്യാര്‍ഥിനികള്‍ക്ക് ഹോസ്റ്റല്‍ പ്രവേശം ലഭിക്കാന്‍ ഇടപെടണമെന്ന ആവശ്യവുമായി സമീപിച്ച തന്നെ പ്രജ്വല്‍ രേവണ്ണ അദ്ദേഹത്തിന്റെ എം.പി ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ പീഡിപ്പിക്കുകയും വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തതായാണ് പരാതി. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞതായും തുടര്‍ച്ചയായി ഉപദ്രവിച്ചെന്നും സംഭവം വെളിപ്പെടുത്തിയാല്‍ ഭര്‍ത്താവിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

പേടി കാരണം ഇത്രകാലം സഹിച്ച പ്രയാസം പ്രജ്വലിനെതിരെ എസ്.ഐ.ടി അന്വേഷണം ആരംഭിച്ച വേളയില്‍ വെളിപ്പെടുത്തുകയാണെന്നും അവര്‍ പറയുന്നു. പരാതിയില്‍ ഒരേ സ്ത്രീയെ നിരന്തരം ബലാത്സംഗം ചെയ്യല്‍, അതിക്രമം, പൊതുപ്രവര്‍ത്തകയോട് ലൈംഗിക വേഴ്ച ആവശ്യപ്പെടുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരം എസ്.ഐ.ടി കേസെടുത്തു

അതേസമയം, വീട്ടുവേലക്കാരിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയില്‍ പ്രജ്വലിന്റെ പിതാവും മുന്‍ മന്ത്രിയും ജെ.ഡി.എസ് എം.എല്‍.എയുമായ എച്ച്.ഡി. രേവണ്ണക്കെതിരെയും കേസെടുത്തിട്ടുണ്ട്. ലൈംഗിക അതിക്രമം കാണിച്ചുവെന്ന് മുമ്പ് പരാതി നല്‍കിയ സ്ത്രീയാണ് തട്ടിക്കൊണ്ടു പോയതായി പുതിയ പരാതി നല്‍കിയത്.

സ്ത്രീയുടെ മകന്‍ എച്ച്.ഡി. രാജുവിന്റെ (20) പരാതിയില്‍ എച്ച്.ഡി. രേവണ്ണക്കെതിരെ മൈസൂരു ജില്ലയിലെ കെ.ആര്‍ നഗര്‍ പൊലീസ് ആണ് കേസെടുത്തത്. രേവണ്ണ ഒന്നാം പ്രതിയും തട്ടിക്കൊണ്ടുപോകാന്‍ നിയോഗിച്ചതായി പരാതിയില്‍ പറയുന്ന സതീഷ് ബാബണ്ണ രണ്ടാം പ്രതിയുമായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago