തൃശ്ശൂരില്‍ 20,000ല്‍ കുറയാത്ത ഭൂരിപക്ഷം നേടും; 20 സീറ്റുകളിലും വിജയിക്കുമെന്ന് കെപിസിസി
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 20 സീറ്റില്‍ വിജയിക്കുമെന്ന് കെപിസിസി നേതൃയോഗത്തില്‍ വിരുത്തല്‍. ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളിലാണ് മത്സരം കടുത്തത്.
തൃശൂരില്‍ കെ മുരളീധരന്‍ ഇരുപതിനായിരത്തിപ്പരം വോട്ടിന് ജയിക്കുമെന്നും യോഗം വിലയിരുത്തി. കോണ്‍ഗ്രസ് മത്സരിച്ച 16 മണ്ഡലങ്ങളിലും വിജയം ഉറപ്പാണെന്ന ആത്മവിശ്വാസമാണ് യോഗത്തില്‍ ഉണ്ടായത്. നാലിടങ്ങളില്‍ മത്സരം കനത്തെങ്കിലും അവിടെ പരാജയപ്പെടുന്ന സ്ഥിതി വിശേഷം ഇല്ല. വടകര ഉള്‍പ്പടെയുള്ള മറ്റ് മണ്ഡലങ്ങളില്‍ വന്‍ വിജയം നേടും. നാട്ടികയിലും പുതുക്കാടും എല്‍ഡിഎഫ് ലീഡ് ചെയ്യുമ്പോള്‍ മറ്റിടങ്ങളില്‍ യുഡിഎഫ് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയും.
അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറില്‍ നടത്തിയ പുനഃസംഘടന പ്രചാരണത്തെ ബാധിച്ചുവെന്ന് കെപിസിസി അവലോകന യോഗത്തില്‍ സ്ഥാനാര്‍ഥികള്‍ വിമര്‍ശനം ഉന്നയിച്ചു.
വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരേ സിപിഎം വിദ്വേഷപ്രചരണം നടത്തിയെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. വ്യാജ വീഡിയോ ഇറക്കി ദുഷ്പ്രചാരണം നടത്തി. മണ്ഡലത്തില്‍ വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കാനാണ് സിപിഎം ശ്രമിച്ചതെന്നും കെപിസിസി വര്‍ഗീയ പ്രചാരണത്തിനെതിരെ പ്രചാരണം തുടങ്ങുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."