HOME
DETAILS

ഹാജിമാരെ വരവേൽക്കാനൊരുങ്ങി വിശുദ്ധ നഗരികൾ; ആദ്യ ഇന്ത്യൻ ഹജ് വിമാനം വ്യാഴാഴ്ച, ഹാജിമാരെ സ്വീകരിക്കാൻ സജ്ജരായി വിഖായ

  
Web Desk
May 06, 2024 | 9:40 AM

Hajj 2024 latest on 060524

ജിദ്ദ: ഈ വർഷത്തെ വിശുദ്ധ ഹജ്ജിനെത്തുന്ന ഹാജിമാരെ സ്വീകരിക്കാൻ പുണ്യ ഭൂമി ഒരുങ്ങി. മുന്നൊരുക്കത്തിന്റെ ഭാഗമായി മക്കയിലേക്കുള്ള പ്രവേശനത്തിനു പൊതു സുരക്ഷാ വിഭാഗം നിയന്ത്രണം ഏർപ്പെടുത്തി. മക്കയിലേക്ക് പ്രത്യേക പെർമിഷന് ഇല്ലാതെ ആരെയും കടത്തി വിടില്ലെന്ന് പൊതു സുരക്ഷ വിഭാഗം അറിയിച്ചു.

ഹജ്ജ് വിസ, ഉംറ വിസ, മക്ക ഇഖാമ, മക്കയിൽ ജോലിയുള്ളവർക്ക് നൽകുന്ന പ്രത്യേക പെർമിറ്റ് എന്നിവയില്ലാത്തവരെയാണ് മക്ക അതിർത്തി ചെക്ക് പോസ്റ്റിൽ തടയുക. ഇവരുടെ വാഹനങ്ങൾ ഇവിടെ നിന്ന് മടക്കി അയക്കും. അതേ സമയം, ഹജ്ജ് സീസണിൽ മക്കയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് മക്കയിലേക്ക് പ്രവേശന പെർമിറ്റുകൾ ഇലക്ട്രോണിക് ആയി നൽകാനുള്ള അപേക്ഷകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് സ്വീകരിക്കുന്നുണ്ട്. അബ്ഷിർ, മുഖീം പ്ലാറ്റ്ഫോമുകളിലൂടെ പെർമിറ്റുകൾക്ക് അപേക്ഷിക്കാം. ഇതിന് ജവാസാത്തിനെ സമീപിക്കേണ്ടതില്ല.

വിദേശ ഹാജിമാർ മക്കയിലും മദീനയിലുമായി അടുത്ത ദിവസങ്ങളിൽ വന്നിറങ്ങും. ആദ്യ ഇന്ത്യൻ ഹജ് സംഘം ഒമ്പതാം തിയ്യതി മദീനയിലെത്തും. ഹൈദരാബാദിൽ നിന്നുള്ള ഹാജിമാരാണ് ആദ്യം വരുന്നത്. തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്നായി മൊത്തം 1,75,025 പേർ മദീനയിലും ജിദ്ദയിലുമായി ഇറങ്ങും. മെയ് 26നാണ് കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ഈ വർഷം 1,75,025 തീർഥാടകരാണ് ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുന്നത്. ഇതിൽ 1,40,20 പേർ കേന്ദ്ര ഹജ്ജ് കമ്മറ്റി വഴിയും, 35,005 പേർ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയുമാണ് എത്തുക.

മെയ് 26 മുതൽ ജൂണ് 9 വരെയാണ് കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാനങ്ങൾ. ഇതിൽ 17,035 പേർ ഹജ്ജ് കമ്മറ്റിക്ക് കീഴിൽ സഊദിയിലെത്തും. കോഴിക്കോട് നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസും, കണ്ണൂരിൽ നിന്നും കൊച്ചിയിൽ നിന്നും സഊദിയ എയർലൈൻസുമാണ് ഹജ്ജ് സർവീസുകൾ നടത്തുക. ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കേരളത്തിൽ നിന്നെത്തുന്നവർ ജിദ്ദയിലാണ് വിമാനമിറങ്ങുക. ഇവർ ഹജ്ജിന് ശേഷം മദീന സന്ദർശനം പൂർത്തിയാക്കി ജൂലൈ 1 മുതൽ മദീനയിൽ നിന്നും നാട്ടിലേക്ക് മടങ്ങി തുടങ്ങും.

മദീനയിലേക്ക് വരുന്ന തീർഥാടകർ ഹജ്ജിന് ശേഷം ജിദ്ദയിൽ നിന്നാണ് നാട്ടിലേക്ക് മടങ്ങുക. അതേ സമയം ദുൽഖഅദ് അവസാനമെത്തുന്നവർ ജിദ്ദയിൽ വിമാനമിറങ്ങി നേരെ മക്കയിലേക്കാണ് പുറപ്പെടുക. ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം മദീനയിൽ നിന്നാണ് ഇവരുടെ മടക്കയാത്ര. ഹാജിമാർ വിശുദ്ധ ഭൂമികളിൽ വന്നിറങ്ങിയത് മുതൽ ഇവരെ സേവിക്കാനായി സമസ്ത ഇസ്‌ലാമിക് സെന്ററിന്റെ കീഴിൽ വിഖായ ഒരുങ്ങിയിട്ടുണ്ട്. ആദ്യ ഹാജി ഇവിടെ ഇറങ്ങിയത് മുതൽ അവസാന ഹാജി മടങ്ങുന്നത് വരെയും പുണ്യ സ്ഥലങ്ങളിൽ ഇവർക്ക് താങ്ങായി വിഖായ വളണ്ടിയർമാർ രംഗത്തുണ്ടാകും. 

ഇന്ത്യൻ ഹാജിമാരുടെ സൗകര്യങ്ങൾ സംബന്ധിച്ച തയ്യാറെടുപ്പുകളും നടപടിക്രമങ്ങളും പരിശോധിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പാസ്പോർട്ട്, വിസ, ഓവർസീസ് ഇന്ത്യൻ അഫയേഴ്‌സ് എന്നിവയുടെ ചുമതലയുള്ള സെക്രട്ടറി മുക്തേഷ് കെ. പരദേശി, ഗൾഫ് ഡസ്ക് ജോയിന്റ് സെക്രട്ടറി അസീം മഹാജൻ എന്നിവർ മദീനയിലും ജിദ്ദയിലും സന്ദർശനം പൂർത്തിയാക്കി. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, കോൺസൽ ജനറൽ മുഹമ്മദ്‌ ഷാഹിദ് ആലം, പുതുതായി ജിദ്ദയിൽ നിയമിതനായ കോൺസൽ ജനറൽ ഫഹദ് അഹമ്മദ്‌ ഖാൻ സൂരി, ഹജ് കോൺസൽ മുഹമ്മദ്‌ അബ്ദുൽ ജലീൽ എന്നിവരും കേന്ദ്ര സംഘത്തോടൊപ്പമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിനഞ്ചോളം പോക്സോ കേസുകളിലെ പ്രതികളായ രണ്ട് മലയാളികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച് കേരള പൊലിസ്

crime
  •  a month ago
No Image

കരിപ്പൂർ പൊലിസ് സ്റ്റേഷനിൽനിന്ന് 10 പവൻ സ്വർണം കാണാതായി; അന്വേഷണം അടുത്തിടെ സ്ഥലംമാറിപ്പോയ സിഐയിലേക്ക്

Kerala
  •  a month ago
No Image

ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റു; വനിതാ ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായി

National
  •  a month ago
No Image

ആലപ്പുഴയിൽ ശിക്കാര ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  a month ago
No Image

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ കേസ്, കാർ കസ്റ്റഡിയിൽ

Kerala
  •  a month ago
No Image

ബാസ്‌ബോൾ' വിപ്ലവം നയിച്ച നായകൻ പടിയിറങ്ങുന്നു; ട്രെന്റ് ബ്രിഡ്ജിൽ ബെന്‍ സ്‌റ്റോക്‌സ് കളിയവസാനിപ്പിക്കുന്നു

Cricket
  •  a month ago
No Image

കോട്ടയത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  a month ago
No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  a month ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  a month ago