HOME
DETAILS

മഞ്ചേശ്വരത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; അച്ഛനും രണ്ടുമക്കളും മരിച്ചു

  
Web Desk
May 07, 2024 | 8:36 AM

kasargod accident father and two son died

കാസര്‍കോട്: മഞ്ചേശ്വരത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ച് മൂന്ന് മരണം. കാർ യാത്രക്കാരായ അച്ഛനും രണ്ടു മക്കളുമാണ് മരിച്ചത്. തൃശൂര്‍ സ്വദേശികളായ ശിവകുമാര്‍ (54), ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

കുഞ്ചത്തൂരില്‍ വച്ചായിരുന്നു അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്ന് വന്ന കാറും മംഗളൂരുവിലേക്ക് പോവുകയായിരുന്ന ആംബുലന്‍സുമാണ് കൂട്ടിയിടിച്ചത്. കാറിലെ യാത്രക്കാരായ മൂന്നുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കുണ്ട്. രോഗി ഉൾപ്പെടെ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രിയിലെത്തിയത് ശ്വാസമെടുക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍, എന്നിട്ടും  ഡോക്ടര്‍ എത്തിയില്ല, സ്വിഗ്ഗി ജീവനക്കാരന്റെ മരണത്തില്‍ വിളപ്പില്‍ ശാല ആശുപത്രിക്കെതിരെ പരാതി

Kerala
  •  2 days ago
No Image

ഇന്ത്യൻ ടീമിൽ നിന്നും അവനെ പുറത്താക്കുന്നത് അന്യായമാണ്: അശ്വിൻ

Cricket
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം വൈകുമെന്ന് റിപ്പോര്‍ട്ട്, കൂടുതല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയാക്കും, പ്രതിഷേധം ശക്തം

Kerala
  •  2 days ago
No Image

ഒടുവിൽ അതും നേടി; ഇതിഹാസത്തെ തകർത്തെറിഞ്ഞ് ചരിത്രം കുറിച്ച് റൂട്ട്

Cricket
  •  2 days ago
No Image

യു.എസില്‍ കുടിയേറ്റ പരിശോധനക്കിടെ വെടിവെപ്പ്; 37കാരന്‍ കൊല്ലപ്പെട്ടു, ആഴ്ചകള്‍ക്കിടെ നടന്ന രണ്ടാമത്തെ സംഭവം

International
  •  2 days ago
No Image

അഖ്‌ലാഖ് വധം: വിചാരണ മാറ്റണമെന്ന പ്രതികളുടെ അപേക്ഷ തള്ളി

National
  •  2 days ago
No Image

മെഡിക്കൽ പ്രവേശനം; ഭിന്നശേഷിസംവരണം ലഭിക്കാന്‍ കാല്‍ മുറിച്ചുമാറ്റി യുവാവ്

National
  •  2 days ago
No Image

കേന്ദ്രത്തിന്റെ ആവശ്യപ്രകാരം ജഡ്ജിയെ സ്ഥലംമാറ്റുന്നത് കൊളീജിയത്തിന്റെ സമഗ്രത ഇല്ലാതാക്കും: സുപ്രിംകോടതി ജഡ്ജി

National
  •  2 days ago
No Image

സ്വകാര്യ സ്‌കൂൾ ഫീസ് നിയന്ത്രിക്കാൻ നിയമം പാസാക്കി തമിഴ്‌നാട്; കൂടുതൽ തുക ഈടാക്കിയാൽ സ്‌കൂളിനെതിരേ കർശന നടപടി

National
  •  2 days ago
No Image

എസ്.ഐ.ആറിൽ അനാവശ്യ തിടുക്കം; മുസ്‌ലിംകളും ദരിദ്രരും ഒഴിവാക്കപ്പെടാൻ സാധ്യത: അമർത്യ സെൻ

National
  •  2 days ago