ഉയർന്ന സാലറിയോടെ യുകെയിലേക്ക് പറക്കാം: സർക്കാർ സ്ഥാപനമായ നോർക്ക റൂട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റ്, കൂടുതൽ അറിയാം
സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക-റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംഗ് റിക്രൂട്ട്മെന്റ് ഈ വർഷം ജൂണിൽ എറണാകുളത്ത് നടക്കും. യുകെയിലേക്കാണ് റിക്രൂട്ട്മെന്റ്. ഇതിനു മുന്നോടിയായി കൊച്ചിയിലെ താജ് വിവാന്ത ഹോട്ടലിൽ ജൂൺ 6 മുതൽ 9 വരെ ഇൻ്റവ്യൂ നടക്കും. ഇതിലൂടെയാണ് യോഗ്യരായവരെ കണ്ടെത്തുന്നത്. നഴ്സിംഗ് ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. ഇവർക്ക് കുറഞ്ഞത് ആറുമാസത്തെ പ്രവർത്തി പരിചയവും നിർബന്ധമാണ്.
മെഡിക്കൽ, ന്യൂറോസർജറി, സർജിക്കൽ, പീഡിയാട്രിക്, , റീഹബിലറ്റേഷൻ, എമർജൻസി, പെരിഓപ്പറേറ്റീവ്, ജനറൽ നഴ്സിംഗ് ഇവയിലെ പ്രവർത്തി പരിചയമാണ് പരിഗണിക്കുന്നത്. കൂടാതെ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിൽ രജിസ്ട്രേഷൻ, IELTS സ്കോർ 7 (റൈറ്റിംഗ് 6.5) അല്ലെങ്കിൽ OETB, എന്നിവ വേണം.
അപേക്ഷ ഇമെയിലിൽ ആണ് സ്വീകരിക്കുന്നത്. അയക്കേണ്ട അവസാന തീയതി ഈ മാസം 24.
അയക്കേണ്ട മെയിൽ ഐഡി
[email protected]
[email protected]
എയർപോർട്ടിൽ നിന്ന് താമസസ്ഥലത്തേക്കുള്ള യാത്ര യാത്രാച്ചെലവും പരീക്ഷ ചെലവുകളും അപേക്ഷകർക്ക് ലഭിക്കും. കൂടാതെ ഒരു മാസത്തെ സൗജന്യ താമസവും ഉണ്ടായിരിക്കും.
വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം
https://www.norkaroots.org/
https://nifl.norkaroots.org/
ബന്ധപ്പെടേണ്ട നമ്പർ
0471 2770536/539/540/577
നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്റർ
18004253939
+918802012345 (വിദേശത്ത് നിന്നും വിളിക്കുന്നവർക്ക്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."