HOME
DETAILS

'മുസ്‌ലിം' എന്ന വാക്കു പോലും പാടില്ല; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ നീക്കി ദൂരദര്‍ശന്‍

  
Web Desk
May 17, 2024 | 5:00 AM

No ‘Muslims’, ‘communal authoritarian regime’: Opp leaders Sitaram Yechury, G Devarajan censored by Doordarshan, AIR

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാക്കളുടെ പരാമര്‍ശങ്ങള്‍ നീക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടേയും  ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജന്റേയും പ്രസംഗത്തിനാണ് കമ്മീഷന്‍ കത്രിക വെച്ചത്. ദൂരദര്‍ശനിലും ആള്‍ ഇന്ത്യാ റേഡിയോയിലുമാണ് നടപടി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമനുസരിച്ചാണ് നടപടിയെന്നാണ് വിശദീകരണം. മുസ്‌ലിംകള്‍', 'വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം', 'ക്രൂരമായ നിയമങ്ങള്‍' എന്നീ വാക്കുകള്‍ ഒഴിവാക്കാനാണ് നിര്‍ദ്ദേശിച്ചത്. പ്രസംഗം റെക്കോഡ് ചെയ്യുന്നതിന് മുമ്പാണ് പ്രസ്തുത വാക്കുകള്‍ പാടില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടത്.

'മുസ്‌ലിംകള്‍' എന്ന വാക്ക് ഒഴിവാക്കാന്‍ ജി. ദേവരാജനോടും 'വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം' എന്ന വാക്കൊഴിവാക്കാന്‍ യെച്ചൂരിയോടും ആണ് ആവശ്യപ്പെട്ടത്. ഡല്‍ഹിയിലെ ദൂരദര്‍ശന്‍ സ്റ്റുഡിയോയിലാണ് യെച്ചൂരി പ്രസംഗം നടത്തിയത്. കൊല്‍ക്കത്ത സ്റ്റുഡിയോയിലായിരുന്നു ജി. ദേവരാജന്റെ പ്രസംഗം.

തന്റെ ഇംഗ്ലീഷ് പ്രസംഗമാണ് തിരുത്തിയതെന്ന് യെച്ചൂരി പറഞ്ഞു. ഇതിന്റെ ഹിന്ദി പരിഭാഷയില്‍ ഒരു കുറ്റവും അവര്‍ കണ്ടെത്തിയില്ല എന്നതാണ് വിചിത്രമെന്നും അദ്ദേഹം പ്രതികരിച്ചു. വിവാദമായ പൗരത്വ ഭേദഗതി നിയമത്തിലെ വിവേചനപരമായ വകുപ്പുകളെക്കുറിച്ച് പരാമര്‍ശിക്കവെയാണ് 'മുസ്‌ലിംകള്‍' എന്ന വാക്ക് പാടില്ലെന്ന് അവര്‍ പറഞ്ഞതെന്ന് ജി. ദേവരാജന്‍ പറഞ്ഞു. താന്‍ വാദിച്ചെങ്കിലും ആ വാക്കുപയോഗിക്കാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദൂരദര്‍ശനും ആകാശവാണിയും തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കുന്ന പെരുമാറ്റച്ചട്ടം പാലിക്കുകയാണെന്നും മിക്ക നേതാക്കള്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിമാരുടെ വാചകങ്ങള്‍ പോലും തിരുത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതേക്കുറിച്ച് പ്രസാര്‍ ഭാരതിയിലെ ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  9 days ago
No Image

ഇനി കാത്തിരുന്ന് മുഷിയില്ല; യുഎഇയിൽ പാസ്‌പോർട്ട്, എമിറേറ്റ്‌സ് ഐഡി പുതുക്കൽ നടപടികൾ അതിവേഗത്തിലാക്കുന്നു

uae
  •  9 days ago
No Image

എസ്.കെ.എസ്.എസ്.എഫ് ത്വലബ കോൺഫറൻസിന് നാളെ തുടക്കമാവും

Kerala
  •  9 days ago
No Image

ഹാക്കിങ് സംശയം: സർക്കാർ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ; കെഎസ്എഫ്ഡിസി പരാതി നൽകും, ജീവനക്കാർക്കെതിരെ കർശന നടപടി

crime
  •  9 days ago
No Image

ഹെയ്‌ഡനെ നഗ്നനാക്കാതെ റൂട്ടിന്റെ സെഞ്ചുറി 'രക്ഷിച്ചു'; ഓസീസ് മണ്ണിലെ സെ‍ഞ്ചുറി വരൾച്ച അവസാനിപ്പിച്ച് ഇതിഹാസം

Cricket
  •  9 days ago
No Image

വജ്രം പോലെ തിളങ്ങി മക്ക; ബഹിരാകാശ യാത്രികൻ പകർത്തിയ ചിത്രം വൈറൽ

Saudi-arabia
  •  9 days ago
No Image

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം: പ്രതി പിടിയിൽ; അതിക്രമം യുവതി മൊബൈലിൽ പകർത്തി

crime
  •  9 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ കാസർകോട് ഹൊസ്ദുർഗ് കോടതിയിൽ ഹാജരായേക്കും; കോടതിയിൽ വൻ പൊലിസ് സന്നാഹം

Kerala
  •  9 days ago
No Image

'കോടതിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റണം'; വിഡിയോകോളിലെ 'സിബിഐ' തട്ടിപ്പിൽ നിന്ന് പൊലിസ് ഇടപെടലിൽ രക്ഷപ്പെട്ട് കണ്ണൂർ ഡോക്ടർ ദമ്പതികൾ

crime
  •  9 days ago
No Image

​ഗസ്സയെ ചേർത്തുപിടിച്ച് യുഎഇ: ഈദുൽ ഇത്തിഹാദിനോട് അനുബന്ധിച്ച് സമൂഹവിവാഹം നടത്തി; പുതുജീവിതം ആരംഭിച്ച് 54 ഫലസ്തീനി ദമ്പതികൾ

uae
  •  10 days ago