HOME
DETAILS

ജനങ്ങളെ മറന്നു, വികസനം വിസ്മൃതിയിലും, വര്‍ഗീയ വിഷം തുപ്പുന്ന പ്രചാരണം;  കണ്ണുപൊത്തിക്കളിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍

  
Web Desk
May 17 2024 | 07:05 AM

A campaign spewing communal venom

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക് പ്രവേശിക്കാനിരിക്കെ ബി.ജെ.പി ഊന്നുന്നത് വര്‍ഗീയതയിലും വിദ്വേഷനുണപ്രചാരണങ്ങളിലും. സബ്കാ സാഥ്‌സബ്കാ വികാസ്, നാരീശക്തി തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രചാരണം തുടങ്ങിയ ബി.ജെ.പിയും പ്രധാനമന്ത്രി മോദിയും ഒന്നാംഘട്ടത്തിനു ശേഷം പ്രചാരണത്തിന്റെ മുന മുസ് ലിം വിദ്വേഷം പടര്‍ത്താനും നുണപ്രചാരണത്തിനുമായി കേന്ദ്രീകരിക്കുകയാണ്. ആദ്യഘട്ടം വോട്ടെടുപ്പ് നടന്ന ബി.ജെ.പി കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞതും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കൂടാതെ ഹിന്ദി ഹൃദയഭൂമിയിലും ബി.ജെ.പിക്കു തിരിച്ചടി നേരിടേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകളുമാണ് വര്‍ഗീയവിദ്വേഷ പ്രചാരണങ്ങളിലേക്ക് നീങ്ങാന്‍ മോദിയെയും കൂട്ടരെയും നിര്‍ബന്ധിതരാക്കിയത്.

വര്‍ഗീയ പ്രചാരണത്തിലൂടെ മതകേന്ദ്രീകൃതമായി ചേരിതിരിവുണ്ടാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയുടെ വിദ്വേഷ പ്രചാരണത്തെ നയിക്കുന്നത് പ്രധാനമന്ത്രി മോദി തന്നെയാണ്. ആഭ്യന്തരമന്ത്രി അമിത്ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ തുടങ്ങിയവരും വിദ്വേഷ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ്.ഏപ്രില്‍ 21ന് ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെയാണ് മോദി പ്രചാരണശൈലി മാറ്റിയത്. രാജസ്ഥാന്‍ ബന്‍സ്വാരയിലെ റാലിക്കിടെയാണ് വിദ്വേഷ പ്രചാരണത്തിനു തുടക്കമിട്ടത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സമ്പത്ത് മുഴുവന്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുണ്ടാക്കുന്നവര്‍ക്കും എടുത്തുനല്‍കുമെന്നു മോദി ആരോപിച്ചു. സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങളുടെ കണക്കെടുത്ത് അത് മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയിലുണ്ടെന്നാണ് ഏപ്രില്‍ 22നു ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പറഞ്ഞത്. 

തുടര്‍ന്നിങ്ങോട്ട് ഒരുദിവസംപോലും ഒഴിയാതെ വര്‍ഗീയ പരാമര്‍ശങ്ങളും വിദ്വേഷ പ്രചാരണങ്ങളും വസ്തുതാവിരുദ്ധമായ കാര്യങ്ങളുമാണ് ബി.ജെ.പി നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ് ലിം വിഭാഗത്തെ പേരെടുത്ത് പറഞ്ഞുള്ള ആക്ഷേപമാണ് മോദി നടത്തിയത്. പിന്നോക്കദലിത് ആദിവാസി വിഭാഗങ്ങളുടെ സംവരണം തട്ടിയെടുത്ത് കോണ്‍ഗ്രസ് മുസ് ലിംകള്‍ക്ക് നല്‍കുകയാണെന്ന് മോദി റാലിക്കിടെ പറഞ്ഞു. ഇന്‍ഡ്യാ സഖ്യം അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെ താലിമാലയില്‍ വരെ കൈവയ്ക്കുമെന്നും പറഞ്ഞു.നാലാംഘട്ടത്തിനു ശേഷം രൂക്ഷമായ ഭാഷയിലുള്ള ആക്ഷേപമാണ് മോദി നടത്തുന്നത്. വോട്ടര്‍മാരില്‍ തെറ്റിദ്ധാരണ പരത്താനും വര്‍ഗീയ കേന്ദ്രീകരണവും ലക്ഷ്യമിട്ട് അടിസ്ഥന രഹിതമായ കാര്യങ്ങള്‍ വരെ മോദി ആവര്‍ത്തിക്കുകയാണ്. യു.പി.എ കാലത്ത് ബജറ്റിന്റെ 15 ശതമാനം മുസ് ലിംകള്‍ക്ക് നല്‍കാന്‍ ശ്രമിച്ചുവെന്ന ആരോപണം വിമര്‍ശനവിധേയമായെങ്കിലും തിരുത്താന്‍ മോദി തയാറായില്ല. കോണ്‍ഗ്രസ് ജയിക്കാന്‍ പ്രാര്‍ഥിക്കുന്നതും കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ ദുഃഖിക്കുന്നതും പാകിസ്ഥാനാണെന്ന് ഗുജറാത്തില്‍ പറഞ്ഞു. കോണ്‍ഗ്രസും പാകിസ്ഥാനും രഹസ്യബന്ധമുണ്ടെന്നും അത് പരസ്യമായെന്നും മോദി ആരോപിച്ചു.

തെരഞ്ഞെടുപ്പു വരെ അസാധുവാക്കാന്‍പോന്ന ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴും നടത്തിയിട്ടുള്ളത്. മതം പറഞ്ഞ് വോട്ടു ചോദിക്കുന്നതും മതപരമായി ആക്ഷേപം നടത്തുന്നതും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ജനപ്രാതിനിധ്യ നിയമപ്രകാരവും കുറ്റകരമാണ്. വ്യാജമായ പ്രസ്താവനകള്‍ നടത്തുന്നതും സമാനമായ രീതിയില്‍ വിവിധ നിയമങ്ങള്‍ പ്രകാരം കുറ്റകരമായ നടപടികളാണ്. ഇത്രയേറെ ഗുരുതരമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ചിട്ടും നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകാത്തതും വിദ്വേഷ പ്രചാരകര്‍ക്ക് പ്രോത്സാഹനമായി. വോട്ട് ജിഹാദ്മുസ് ലിം വിദ്വേഷ പ്രചാരണത്തിന് ആക്കംകൂട്ടുന്നതിനായി സംഘ്പരിവാര്‍ ബുദ്ധികേന്ദ്രങ്ങള്‍ സൃഷ്ടിച്ചെടുത്തതാണ് ലൗ ജിഹാദ് പോലുള്ള നുണപ്രചാരണങ്ങള്‍. 

ലൗ ജിഹാദ് മാത്രമല്ല, ലാന്‍ഡ് ജിഹാദ്, കൊറോണ ജിഹാദ്, മസാര്‍ (ദേവാലയം) ജിഹാദ് തുടങ്ങി ഒരു വിഭാഗത്തെ പൂര്‍ണമായും അരികുമാറ്റാനും പ്രതിക്കൂട്ടിലാക്കാനുമാണ് കഴിഞ്ഞ പത്തു വര്‍ഷത്തിത്തിനിടയ്ക്ക് ബി.ജെ.പി ശ്രമിച്ചത്. തെരഞ്ഞെടുപ്പ് ഘട്ടങ്ങളുടെ പാതി കഴിഞ്ഞതോടെ വോട്ട് ജിഹാദ് എന്ന പുതിയ ആരോപണവുമായി മോദിതന്നെ രംഗത്തുവന്നു. പദവിക്കുപോലും യോജിക്കാത്ത നുണപ്രചാരണം നടത്തിയാലും വര്‍ഗീയ ചേരിതിരിവുണ്ടാക്കി നേട്ടം കൊയ്യാമോ എന്നാണ് മോദിയും കൂട്ടരും നോക്കുന്നത്.കമ്മിഷനെതിരേ കടുത്ത വിമര്‍ശനംപ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി നേതാക്കളും നടത്തുന്ന വര്‍ഗീയവിദ്വേഷകുപ്രചാരണങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ വിമുഖത കാട്ടുന്ന തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. 

ഏറ്റവും സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനം എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരിന് വഴിപ്പെടുന്നത് എന്നാണ് വിമര്‍ശനമുയരുന്നത്.മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള ഭരണകക്ഷി നേതാക്കള്‍ നിരന്തരം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുമ്പോഴും നടപടി സ്വീകരിക്കാന്‍ മടുക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നു. 'നട്ടെല്ലൊന്ന് വയ്ക്കൂ, അതല്ലെങ്കില്‍ രാജിവച്ചൊഴിയൂ' എന്ന ക്യാംപയിന്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്. സുതാര്യമായും പക്ഷപാതിത്വമില്ലാതെയും പ്രവര്‍ത്തിക്കേണ്ട കമ്മിഷന്റെ പല നടപടികളും ആക്ഷേപത്തിനിടയാക്കി. ഇത്രയേറെ പരാതികള്‍ കേള്‍ക്കേണ്ട സാഹചര്യം സമീപകാലത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചരിത്രത്തില്‍ ആദ്യമാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെന്‍ സി പ്രക്ഷോഭം; ആടിയുലഞ്ഞ് നേപ്പാള്‍; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും

International
  •  6 days ago
No Image

ചന്ദ്രഗഹണ ദിവസം ബിരിയാണി കഴിച്ചു; ഹിന്ദു വികാരം വ്രണപ്പെടുത്തി; യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍

National
  •  6 days ago
No Image

കരച്ചിൽ കാരണം ഉറങ്ങാൻ കഴിയുന്നില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിൽ അടച്ചുവെച്ച് അമ്മ

National
  •  6 days ago
No Image

അന്താരാഷ്ട്ര വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാർ; ഇനി അധികം ഇന്ത്യൻ വിദ്യാർഥികൾ വേണ്ട; ഈ രാജ്യം ഇന്ത്യൻ വിദ്യാർഥികളുടെ 80% വിസ അപേക്ഷകളും തള്ളി

National
  •  6 days ago
No Image

സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല; പൊലിസ് ദാസ്യവേല അവസാനിപ്പിക്കണം; എട്ടുമാസം കഴിഞ്ഞാല്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  6 days ago
No Image

ഇസ്‌റാഈല്‍ അക്രമണം ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു ഇന്ത്യൻ പ്രധാനമന്ത്രി 

qatar
  •  6 days ago
No Image

പോയി പോയി! മസ്കിൻ്റെ എല്ലാം പോയി; ഓറക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ഇനി ലോക സമ്പന്നൻ

International
  •  6 days ago
No Image

ഷാർക്ക് ഇന്റർസെക്ഷനിൽ നാല് ദിവസത്തെ താൽക്കാലിക ഗതാഗത നിയന്ത്രണം; അഷ്​ഗൽ

qatar
  •  6 days ago
No Image

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രാമനാട്ടുകര സ്വദേശിനിക്കും മലപ്പുറം സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു

Kerala
  •  6 days ago
No Image

ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  6 days ago