HOME
DETAILS

ദുരുപയോഗം കണ്ടെത്തിയില്ല: യുകെയിൽ ഉപരിപഠനം പ്രോത്സാഹിപ്പിക്കുന്ന ഗ്രാജ്വേറ്റ് റൂട്ട് വിസ നിലനിർത്താൻ അഡ്വൈസറി കമ്മിറ്റി നിർദേശം

  
Web Desk
May 17 2024 | 08:05 AM

No abuse found: Advisory committee recommends retention of graduate route visas promoting higher studies in UK

ഗ്രാജുവേറ്റ് റൂട്ട് വിസ പ്രോഗ്രാമിന് സർക്കാർ നിയന്ത്രണം കൊണ്ടുവരുന്നു എന്ന അഭ്യൂഹങ്ങൾക്കിടെ വിസ നിലനിർത്തണം എന്ന ശുപാർശയുമായി അഡ്വൈസറി കമ്മിറ്റി. ബിരുദ പഠനത്തിനുശേഷം യുകെയിൽ തൊഴിൽ അനുവദിക്കുന്ന വിസ പ്രോഗ്രാമാണ് ഗ്രാജുവേറ്റ് റൂട്ട് വിസ. ഇത് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അനധികൃത കുടിയേറ്റം ഇതുവഴി കൂടുന്നുണ്ട് എന്നുമാണ് വാർത്ത പുറത്തു വന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിസ നിരോധനമേർപ്പെടുത്താൻ യുകെ തീരുമാനമെടുക്കുന്നു എന്ന അഭ്യൂഹം പ്രചരിച്ചത്. എന്നാൽ ഇപ്പോൾ യുകെ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി റൂട്ട് വിസ നയം നിലനിർത്താൻ ശുപാർശ ചെയ്തിരിക്കുകയാണ്.

വിസ ദുരുപയോഗ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും വെറും അഭ്യൂഹങ്ങളുടെ പേരിൽ മിടുക്കരായ കുട്ടികളുടെ ഭാവി കളയരുതെന്നുമാണ് അഡ്വൈസറി കമ്മിറ്റി പറയുന്നത്. കൂടാതെ യുകെയിലെ വിദ്യാഭ്യാസ നിലവാരത്തെയും അക്കാദമിക് മികവിനെയും ഒരുതരത്തിലും റൂട്ട് വിസ തകർക്കുന്നില്ലെന്നും അതിനാൽ ഇത് നിലനിർത്തുന്നതാണ് അഭികാമ്യമെന്നും മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി അഭിപ്രായപ്പെടുന്നു. നേരത്തെ ഉപരിപഠനത്തിന് യുകെയിലേക്ക് കുടിയേറുന്നവരുടെ എണ്ണം വൻതോതിൽ കുറയുന്നതായി അടുത്തിടെ വന്ന സർവേ ചൂണ്ടിക്കാട്ടിയിരുന്നു. യുകെയിലെ 75 സർവകലാശാലകളെയാണ് സർവ്വേയിൽ ഉൾപ്പെടുത്തിയത്. ഇതിൽ 90 ശതമാനത്തിലേറെ കുറവാണ് രേഖപ്പെടുത്തിയത്.

ഈ വർഷം മാത്രം 27% കുറവുണ്ടായതായി സർവ്വേ വ്യക്തമാക്കി. റൂട്ട് വിസ നയങ്ങളെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും ആശങ്കയും സർവ്വകലാശാലകളിലെ അപേക്ഷാകുറവിന് കാരണമായിട്ടുണ്ട് എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇതുവരെ ബ്രിട്ടനിലെ സ്റ്റുഡന്റ് വിസ കൂടുതലായി പ്രയോജനപ്പെടുത്തി വന്നിരുന്നത് ഇന്ത്യൻ വിദ്യാർഥികളായിരുന്നു. സർവ്വകലാശാലകളുടെ സാമ്പത്തികസ്ഥിരതയെ ഇത് ബാധിക്കുമെന്ന ആശങ്കയും ഉയർന്നു വരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  6 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  6 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  6 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  6 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  7 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  7 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  8 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  8 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  8 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  8 hours ago