ബ്രിട്ടാസ് വിഷയത്തില്‍ പങ്കാളിയായത് താന്‍ പറഞ്ഞിട്ട്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്
തിരുവനന്തപുരം: ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിലും തുടര്‍ന്ന് ജോണ്‍ ബ്രിട്ടാസ് നടത്തിയ പ്രതികരണത്തിനും പിന്നാലെ സോളാര്‍ സമരം ഒത്തുതീര്‍ത്ത വിഷയത്തില്‍ പ്രതികരണവുമായി ചെറിയാന്‍ ഫിലിപ്പ്. സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടത് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്ന് ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി. സമരം അവസാനിപ്പിക്കണമെന്ന് ഇരുമുന്നണികള്‍ക്കും ആഗ്രഹമുണ്ടായിരുന്നെന്നും തിരുവഞ്ചൂരിന്റെ വീട്ടില്‍ വച്ചാണ് ആദ്യ ചര്‍ച്ച നടന്നതെന്നും സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലമാണെന്നും ചെറിയാന്‍ ഫിലിപ്പ് മാധ്യമങ്ങളോട് പറഞ്ഞു.
കൈരളിയില്‍ ഉണ്ടായിരുന്നപ്പോള്‍ തിരുവഞ്ചൂരാണ് തന്നെ വിളിച്ചത് സമരം എങ്ങനെ അവസാനിപ്പിക്കും എന്ന് ചോദിച്ചതെന്നും തുടര്‍ന്ന് ബ്രിട്ടാസ് തിരുവഞ്ചൂരുമായി സംസാരിച്ചു, അങ്ങനെയാണ് താനും ബ്രിട്ടാസും തിരുവഞ്ചൂരിന്റെ വീട്ടില്‍ പോകുന്നത്. തിരുവഞ്ചൂരിന്റെ ക്ഷണപ്രകാരം സമരത്തിന് രണ്ടുദിവസം മുമ്പാണ് തിരുവഞ്ചൂരിന്റെ ഔദ്യോഗിക വസതിയില്‍ താന്‍ എത്തിയതെന്നും ചെറിയാന്‍ ഫിലിപ്പ് വെളിപ്പെടുത്തി. താന്‍ പറഞ്ഞതനുസരിച്ചാണ് ജോണ്‍ ബ്രിട്ടാസ് ഇതില്‍ പങ്കാളിയായതെന്നും പിണറായി വിജയനുമായും കൊടിയേരിയുമായി ബ്രിട്ടാസ് ആശയവിനിമയം നടത്തിയെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
ജോണ്‍ മുണ്ടക്കയത്തിന്റെ റോളിനെ കുറിച്ച് തനിക്കറിയില്ലെന്നും തിരുവഞ്ചൂരുമായി സംസാരിക്കുമ്പോള്‍ താന്‍ ഫോണ്‍ ബ്രിട്ടാസിന് കൈമാറുകയായിരുന്നുവെന്നും തുടര്‍ ചര്‍ച്ചകളില്‍ താന്‍ പങ്കാളിയല്ലെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
സമരം അവസാനിപ്പിക്കാന്‍ ഒരുതരത്തിലുമുള്ള പൊളിറ്റിക്കല്‍ ഡീലും ഉണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യത്തിന് വേണ്ടിയാണ് സമരം അവസാനിപ്പിച്ചതെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."