HOME
DETAILS

യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ?..  അവര്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ആപ്പിള്‍ 

  
May 18 2024 | 09:05 AM

apple-announces-new-feature-to-reduce-motion-sickness-latestinfo-today

പലര്‍ക്കും യാത്രയ്ക്കിടെ ഛര്‍ദ്ദിക്കാനുള്ളതായി തോന്നാറുണ്ട്. എന്നാല്‍ അത്തരക്കാര്‍ക്ക് പരിഹാരമായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് ആപ്പിള്‍. ഐഫോണുകള്‍ക്കും ഐപാഡുകള്‍ക്കുമായി വെഹിക്കിള്‍ മോഷന്‍ ക്യൂസ് എന്ന പുതിയ ഫീച്ചറാണ് ആപ്പിള്‍  അവതരിപ്പിച്ചത്. മോഷന്‍ സിക്ക്‌നസിനെ കണ്‍ട്രോള്‍ ചെയ്യാന്‍ ഫീച്ചര്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ കാണുന്നതും  ശരീരത്തിന് അനുഭവപ്പെടുന്നതും തമ്മിലുള്ള പൊരുത്തക്കേടാണ് മോഷന്‍ സിക്ക്‌നെസിന് കാരണമാകുന്നത്. നിങ്ങള്‍ ഒരു കാറില്‍ സഞ്ചരിക്കുമ്പോള്‍, ശരീരത്തിന് ചലനം അനുഭവപ്പെടുന്നു. എന്നാല്‍ ആ ചലനങ്ങളുമായി പൊരുത്തപ്പെടാത്ത സ്‌ക്രീനിലേക്ക് നിങ്ങള്‍  നോക്കുമ്പോള്‍ ബുദ്ധിമുട്ടനുഭവപ്പെടും. ഇത് മോഷന്‍ സിക്ക്‌നെസിലേക്ക് നയിക്കുന്നു. ഈ പ്രശ്‌നം പലരെയും അവരവരുടെ ഡിവൈസുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നു വരെ പിന്തിരിപ്പിക്കും. 

ആപ്പിളിന്റെ പുതിയ വെഹിക്കിള്‍ മോഷന്‍ ക്യൂസ് ഫീച്ചറിന്റെ ലക്ഷ്യം ഈ  പ്രശ്‌നം പരിഹരിക്കുക എന്നതാണ്. വാഹനത്തിന്റെ ചലനവുമായി സമന്വയിപ്പിച്ച് നീങ്ങുന്ന സ്‌ക്രീനിന്റെ അരികുകളില്‍ ആനിമേറ്റഡ് ഡോട്ടുകള്‍ കാണിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഈ ഡോട്ടുകള്‍ നിങ്ങളുടെ മസ്തിഷ്‌കത്തിന് അനുഭവപ്പെടുന്ന ചലനത്തെ നിങ്ങളുടെ കണ്ണുകള്‍ കാണുന്നതുമായി പൊരുത്തപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് വഴി മോഷന്‍ സിക്ക്‌നെസ് ബാലന്‍സ് ചെയ്യാനാകും. 

ആപ്പിളിന്റെ വെഹിക്കിള്‍ മോഷന്‍ ക്യൂസിന്റെ ഫീച്ചറിന് മികച്ച പ്രതികരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശേഷിപ്പിക്കുന്നത്. നിങ്ങള്‍ ഒരു ദീര്‍ഘദൂര യാത്ര ചെയ്യുന്ന യാത്രക്കാരനോ ദൈനംദിന യാത്രികനോ അല്ലെങ്കില്‍ യാത്രാ സമയം പരമാവധി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരാളോ ആകട്ടെ, ഈ പുതിയ ഫീച്ചര്‍  വലിയ മാറ്റമുണ്ടാക്കും.

ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഉപകരണങ്ങള്‍ കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കുന്നതിനുമുള്ള ആപ്പിളിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. മോഷന്‍ സിക്ക്‌നെസ് എന്ന പ്രശ്‌നം പരിഹരിക്കുന്നതിലൂടെ സഞ്ചരിക്കുന്ന  വാഹനങ്ങളില്‍പ്പോലും കണക്ട് ചെയ്യാനും വിനോദം കണ്ടെത്താനും ആപ്പിള്‍ ഉപയോക്താക്കളെ സഹായിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊപ്ര ആട്ടുന്നതിനിടയിൽ യന്ത്രത്തിൽ കൈ കുടുങ്ങി; യുവതിയുടെ കൈ പൂർണമായും അറ്റുപോയി

Kerala
  •  5 days ago
No Image

വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

Kerala
  •  5 days ago
No Image

പൊണ്ണത്തടിമൂലം കഷ്ടപ്പെട്ട് യുവാവ്, ശസ്ത്രക്രിയയ്ക്കു ശേഷം കുറഞ്ഞത് 35 കിലോ ഭാരം, എന്താണ് ബാരിയാട്രിക് ശസ്ത്രക്രിയ

uae
  •  5 days ago
No Image

ആലത്തൂരിൽ വീട്ടമ്മ മകൻ്റെ 14 വയസുള്ള കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയതിന് പൊലീസ് കേസ്

Kerala
  •  5 days ago
No Image

ഷാർജ കെഎംസിസി വടകര മണ്ഡലം കൺവെൻഷൻ ഇന്ന് 

uae
  •  5 days ago
No Image

'ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം; അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയും; പ്രതിപക്ഷ നേതാവ്

Kerala
  •  5 days ago
No Image

ഇറ്റലിയിൽ നിന്നും ആപ്പിൾ ഇറക്കുമതി ചെയ്യാൻ ലുലു ഗ്രൂപ്പ്

uae
  •  5 days ago
No Image

14 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ നിയമനടപടിയെടുത്ത് യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം

uae
  •  5 days ago
No Image

ദുബൈയില്‍ ഇനി പാര്‍ക്കിംഗ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ പണമടച്ചാല്‍ മതിയാകും, പുതിയ ഫീച്ചറുമായി പാര്‍ക്കിന്‍

uae
  •  5 days ago
No Image

ഗതാഗതക്കുരുക്ക് അഴിക്കാന്‍ എഐ സംവിധാനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ; ഇനി ട്രാഫിക് കുരുക്കിലിരുന്ന് മുഷിയേണ്ട

uae
  •  5 days ago