HOME
DETAILS

ഇറാനില്‍ അടിയന്തര മന്ത്രിസഭ യോഗം; വൈസ് പ്രസിഡന്റിന് താത്ക്കാലിക ചുമതല

  
Web Desk
May 20 2024 | 08:05 AM

raisis-death-in-chopper-crash-who-will-be-irans-new-president

തെഹ്‌റാന്‍: പ്രസിഡന്റും വിദേശകാര്യ മന്ത്രിയും ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം വന്നതോടെ ഇറാനില്‍ അടിയന്തര മന്ത്രിസഭ യോഗം ചേരുന്നു. മുഹമ്മദ് മുഖ്ബാര്‍ പ്രസിഡന്റിന്റെ ചുമതല വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ഭരണകാര്യങ്ങള്‍ ഒരു തരത്തിലും തടസ്സപ്പെടില്ലെന്നും രാജ്യം ആശങ്കപ്പെടേണ്ടതില്ലെന്നും അപകടവാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈ പറഞ്ഞിരുന്നു.

ഇറാനിയന്‍ ഭരണഘടന അനുസരിച്ച് ആദ്യ വൈസ് പ്രസിഡന്റായ മുഹമ്മദ് മുഖ്ബര്‍ 50 ദിവസത്തേക്കാണ് ചുമതലയേല്‍ക്കുക. ഈ കാലയളവില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കണം. ആദ്യ വൈസ് പ്രസിഡന്റ്, പാര്‍ലമെന്റ് സ്പീക്കര്‍, ജുഡീഷ്യറി മേധാവി എന്നിവരടങ്ങുന്ന ഉന്നതാധികാര കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

നിലവിലെ പ്രസിഡന്റിന് മരണമോ അസുഖമോ ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപിക്രമം സംബന്ധിച്ച് ഇറാനിയന്‍ ഭരണഘടനയുടെ അനുച്ഛേദം 131 വ്യവസ്ഥ ചെയ്യുന്നത് ഇപ്രകാരമാണ്.

കൊല്ലപ്പെട്ട പ്രസിഡന്റ് ഇബ്രാഹിം റഈസിയെ പോലെ 68കാരനായ മുഖ്ബറും ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്. ഒക്ടോബറില്‍ റഷ്യ സന്ദര്‍ശിച്ച ഇറാനിയന്‍ ഉദ്യോഗസ്ഥ സംഘത്തില്‍ മുഖ്ബര്‍ ഉണ്ടായിരുന്നു. 2010ല്‍ യൂറോപ്യന്‍ യൂനിയന്‍ ഉപരോധമേര്‍പ്പെടുത്തിയ നേതാക്കളുടെ പട്ടികയില്‍ മുഖ്ബര്‍ ഉണ്ടായിരുന്നു. എന്നാല്‍, രണ്ടു വര്‍ഷത്തിനുശേഷം ഈ പട്ടികയില്‍നിന്ന് മുഖ്ബറിനെ നീക്കി.

പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെയും (63) വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലഹിയാന്റെയും (60) മരണ വാര്‍ത്ത ഇറാന്‍ എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് ഡെപ്യൂട്ടി പ്രസിഡന്റ് മുഹ്‌സെന്‍ മന്‍സൂരിയാണ് സ്ഥിരീകരിച്ചത്. ഹെലികോപ്ടര്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു. ഇറാന്റെ ഭാഗമായ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ മാലിക് റഹ്മത്തി, കിഴക്കന്‍ അസര്‍ബൈജാനിലേക്കുള്ള ഇറാനിയന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം, ഹെലികോപ്ടര്‍ പൈലറ്റ് എന്നിവരും കൊല്ലപ്പെട്ടു. ചില മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതായും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും ഇറാന്‍ അധികൃതര്‍ പറയുന്നു.

ഇറാന്‍  അസര്‍ബൈജാന്‍ സംയുക്ത സംരംഭമായ അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ടതായിരുന്നു. മൂന്ന് ഹെലികോപ്ടറുകളിലായാണ് റഈസിയും സംഘവും പുറപ്പെട്ടത്. മറ്റു രണ്ട് ഹെലികോപ്ടറുകള്‍ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  a month ago
No Image

അർധ സർക്കാർ സ്ഥാപനങ്ങളിൽ കരാര്‍ അടിസ്ഥാനത്തിൽ ജോലി ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

JobNews
  •  a month ago
No Image

'ഞങ്ങളുടെ യഥാര്‍ഥ ഹീറോ; അവന്‍റെ ജീവത്യാഗത്തെ സല്യൂട്ട് ചെയ്യുന്നു; ഇന്ത്യൻ ആർമി

National
  •  a month ago
No Image

'ഒരു ദേശീയ പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കാത്തത്'; കോണ്‍ഗ്രസിനെ തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  a month ago
No Image

കുവൈത്തില്‍ കെട്ടിടത്തിനുള്ളില്‍ ഏഷ്യന്‍ വംശജനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Kuwait
  •  a month ago
No Image

കൈഞരമ്പ് മുറിച്ച് പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥി മരിച്ചു

latest
  •  a month ago
No Image

തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; കണ്ണൂര്‍ കലക്ടറുടെ മൊഴി പുറത്ത്

Kerala
  •  a month ago
No Image

മൂന്നാം മത്സരത്തിൽ മിന്നും സെഞ്ചുറിയിൽ മന്ദാന, ന്യൂസിലന്‍ഡിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  a month ago
No Image

ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി നോര്‍ക്ക ലീഗല്‍ കണ്‍സല്‍ട്ടന്റ് 

latest
  •  a month ago