HOME
DETAILS
MAL
തൃശൂര്‍ കുന്നംകുളത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍
May 20 2024 | 10:05 AM
തൃശൂര്‍: കുന്നംകുളം പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടര്‍ പിടിയില്‍. അസം സ്വദേശി പ്രകാശ് മണ്ഡലാണ് (53) പിടിയിലായത്.
വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന ഇയാളെ കുന്നംകുളം പൊലിസാണ് പിടികൂടിയത്.
റോഷ്നി ക്ലിനിക്ക് എന്ന പേരില്‍ മൂലക്കുരു, ഫിസ്റ്റുല എന്നീ രോഗങ്ങള്‍ക്ക് ചികിത്സ നടത്തിവരികയായിരുന്നു ഇയാള്‍ .പൊലിസ് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ പക്കല്‍ മതിയായ രേഖകള്‍ ഒന്നുംതന്നെയില്ലെന്ന് കണ്ടെത്തിയത്. മാത്രമല്ല ക്ലിനിക്കില്‍ നടത്തിയ തെരച്ചിലില്‍ ഒട്ടേറെ രേഖകളും ചികിത്സയ്ക്കായി ഉപയോഗിക്കുന്ന വസ്തുക്കളും പിടികൂടി. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."