കാര്‍ഷിക മേഖലക്കും ഉല്‍പ്പാദന മേഖലക്കും ഊന്നല്‍ നല്‍കി വികസനരേഖക്ക് അംഗീകാരം
അരിമ്പൂര്‍: കാര്‍ഷിക മേഖലക്കും ഉല്‍പ്പാദന മേഖലക്കും ഊന്നല്‍ നല്‍കി അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് വികസനരേഖക്ക് സെമിനാര്‍ അംഗീകാരം നല്‍കി. കാര്‍ഷിക മേഖലക്ക് 35 ലക്ഷം ഉള്‍പ്പടെ 77 ലക്ഷം വകയിരുത്തി. അങ്കണവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം ഉറപ്പാക്കുന്നതിന് 14,88000 രൂപയും വകയിരുത്തിയിട്ടുണ്ട്. മാലിന്യം സംസ്‌ക്കരണത്തിന് 26 ലക്ഷവുമുണ്ട്. സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ഭൂമിയും വീടും ഉറപ്പ് വരുത്തും. ആറ് കോടി മുപ്പത് ലക്ഷം രൂപയാണ് ബാങ്ക് വായ്പയുള്‍പ്പടെ വകയിരുത്തിയിട്ടുള്ളത്. പാര്‍ശ്വവല്‍ക്കരിക്കപെട്ട ഭൂരഹിതര്‍ക്ക് ഗൃഹ സമുച്ചയത്തിന് സ്ഥലം വാങ്ങുന്നതിനും പദ്ധതിയുണ്ട്. നികുതി ഓണ്‍ലൈന്‍ സംവിധാനം ടച്ച് സ്‌ക്രീനും യാഥാര്‍ഥ്യമാക്കും. ഇന്നലെ രാവിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന വികസന സെമിനാര്‍ മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ ദാസ് അധ്യക്ഷയായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി മുഖ്യാതിഥിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."