HOME
DETAILS

മോദി പങ്കെടുക്കുന്ന റാലിയില്‍ പ്രതിഷേധിക്കരുതെന്ന് കര്‍ഷകരോട് ബി.ജെ.പി 

  
Web Desk
May 22 2024 | 04:05 AM

BJP asks farmers not to protest at Modi's rally

ഛണ്ഡിഗഢ്: പ്രധാനമന്ത്രിയുടെ റാലിയില്‍ പതിഷേധിക്കരുതെന്ന് കര്‍ഷകരോട് അഭ്യര്‍ഥിച്ച് ബി.ജെ.പി പഞ്ചാബ് നേതൃത്വം. കര്‍ഷകര്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ബി.ജെ.പിക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചാല്‍ അത് പ്രധാനമന്ത്രിക്ക് കൈമാറാമെന്നും പാര്‍ട്ടി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. മെയ് 23ന് പഞ്ചാബിലെ പട്യാലയിലും 24ന് ഗുരുദാസ്പൂര്‍, ജലന്ധര്‍ എന്നിവിടങ്ങളിലുമാണ് മോദിയുടെ റാലി നടക്കുക. ഈ സ്ഥലങ്ങളില്‍ റാലി നടക്കുമ്പോള്‍ പ്രതിഷേധിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. സ്വാമിനാഥന്‍ കമ്മിറ്റി നിര്‍ദേശിച്ച മിനിമം താങ്ങുവില ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷക സംഘടനകളുടെ പ്രതിഷേധം.

കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് തടയാന്‍ വേണ്ടി ഹരിയാന പൊലീസ് നടത്തിയ നടപടികളിലും സംഘടനകള്‍ക്ക് പ്രതിഷേധമുണ്ട്. പൊലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോദി പങ്കെടുക്കുന്ന റാലിയില്‍ പ്രതിഷേധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിലെത്തിക്കുമെന്ന് തങ്ങള്‍ ഉറപ്പ് നല്‍കുന്നു- ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് അംഗം മനോരഞ്ജന്‍ ഖലിയ പറഞ്ഞു. പ്രധാനമന്ത്രി മെമ്മോറാണ്ടത്തെ പോസിറ്റീവായി കണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും. റാലിക്കിടെ പ്രതിഷേധക്കുന്നത് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ഷകര്‍ ചര്‍ച്ച ചെയ്ത് അവരുടെ ആവശ്യങ്ങളില്‍ ഏകസ്വരമുണ്ടാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ പറഞ്ഞു. ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് ആവശ്യങ്ങള്‍ സംബന്ധിച്ച് കര്‍ഷക സംഘടനകള്‍ ധാരണയിലെത്തണമെന്നും ഇപ്പോള്‍ കര്‍ഷക സംഘടന നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  21 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  21 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  21 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  21 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  21 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  21 days ago
No Image

നേരിട്ട അതിക്രമത്തിന് നീതി വേണം; നടന്മാര്‍ക്കെതിരായ പരാതി പിന്‍വലിക്കില്ലെന്ന് നടി

Kerala
  •  21 days ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഒരു വനിതാ ബന്ദി കൊല്ലപ്പെട്ടെന്ന് ഹമാസ്

International
  •  21 days ago
No Image

ഏതെങ്കിലും തരത്തില്‍ തളര്‍ത്താന്‍ നോക്കണ്ട, സരിന്‍ തിളങ്ങുന്ന നക്ഷത്രമെന്ന് എ.കെ ബാലന്‍

Kerala
  •  21 days ago
No Image

ഷാഹി ജുമാ മസ്ജിദ് സര്‍വേ: എതിര്‍പ്പുമായി ജനക്കൂട്ടം; പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്

National
  •  21 days ago