മഞ്ഞപിത്തം ബാധിച്ച് രണ്ട് പേർ അത്യാസന്ന നിലയിൽ; എറണാകുളത്ത് 232 പേർ രോഗബാധിതർ, നിയന്ത്രണ വിധേയമെന്ന് ആരോഗ്യ വകുപ്പ്
കൊച്ചി: എറണാകുളം ജില്ലയില്‍ വേങ്ങൂരില്‍ മഞ്ഞപ്പിത്തം പടർന്നത് ആശങ്കയാകുന്നു. 232 പേര്‍ക്ക് നിലവില്‍ മഞ്ഞപ്പിത്തമുണ്ടെങ്കിലും രോഗം നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം രണ്ടു പേര്‍ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്. മുടക്കുഴയിലെ രോഗം പൂര്‍ണമായും സാധിച്ചെന്നത് ആശ്വാസമാണ്.
വേങ്ങൂര്‍ മുടക്കുഴ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത്. സംഭവത്തിൽ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മൂവാറ്റുപുഴ ആര്‍.ഡി.ഒ അന്വേഷണം നടത്തി. അന്വേഷണത്തിൽ മുടക്കുഴ പഞ്ചായത്തില്‍ രോഗികളില്ലെന്നും വേങ്ങൂരില്‍ പുതിയ രോഗബാധ ഉണ്ടാകുന്നില്ലെന്നും വ്യക്തമായി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് എറണാകുളം ഡി.എം.ഒ മൂവാറ്റുപുഴ ആർ.ഡി.ഒ യ്ക്ക് റിപ്പോർട്ട് നൽകി. രോഗബാധയുടെ കാരണം തേടി ആർ.ഡി.ഒ നടത്തുന്ന മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ റിപ്പോർട്ട് അഞ്ച് ദിവസത്തിനുള്ളില്‍ ജില്ലാ കലക്ടർക്ക് സമർപ്പിക്കും.
രോഗം നിയന്ത്രണ വിധേയമാണെങ്കിലും രണ്ടു പേര്‍ അത്യാസന്ന നിലയിൽ കഴിയുന്നത് ആശങ്കയാണ്. മുടക്കുഴയിലെ രോഗം പൂർണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞെങ്കിലും വേങ്ങൂരില്‍ 232 പേര്‍ ചികിത്സയിലുള്ളത് ജനത്തെ ഭീതിയിലാക്കിയിട്ടുണ്ട്.
അതേസമയം, ജില്ലയില്‍ മഞ്ഞപ്പിത്ത ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പുറത്തുനിന്ന് ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."