HOME
DETAILS

പ്രതികൂല കാലാവസ്ഥ: കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകുന്നു; 3 വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അറിയിപ്പ്‌

  
Web Desk
May 23, 2024 | 6:31 AM

air-india-express-flights-from-karipur-are-delayed

മലപ്പുറം:  പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ നിന്നുള്ള  മൂന്നു വിമാനങ്ങൾ റദ്ദാക്കിയെന്ന് അറിയിപ്പ്. ഗൾഫിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രി 8.35ന് കരിപ്പൂരിൽ നിന്ന് റിയാദിലേക്കുള്ള സർവീസും. രാത്രി 10.05ന് കരിപ്പൂരിൽ നിന്ന് അബുദാബിയിലേക്കുള്ള സർവീസും. രാത്രി 11.10ന് മസ്കത്തിലേക്കുള്ള സർവീസുമാണ് റദ്ദാക്കിയത്.

നേരത്തെ വിമാനങ്ങള്‍ വൈകുന്നുവെന്ന് അറിയിപ്പുണ്ടായിരുന്നു. അബുദാബി, മസ്‌കത്ത് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ഇന്നലെ രാത്രിയാണ് ഈ രണ്ട് വിമാനങ്ങളും പുറപ്പെടേണ്ടിയിരുന്നത്. കനത്ത മഴ മൂലം വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതര്‍ വിശദീകരിക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ വിമാനങ്ങള്‍ പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രതികൂല കാലാവസ്ഥ കാരണം വൈകിയ അബുദാബി വിമാനം 11.30ഓടെ പിന്നീട് പുറപ്പെട്ടു. മസ്‌കറ്റ!ിലേക്കുള്ള വിമാനം 12 മണിക്ക് പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ദോഹയില്‍ നിന്ന് കരിപ്പൂരിലേക്ക് വരികയായിരുന്ന വിമാനം പ്രതികൂല കാലാവസ്ഥ കാരണം മംഗലാപുരം വിമാനത്താവളത്തില്‍ ഇറക്കുകയും ചെയ്തു. ഈ വിമാനവും പിന്നീട് കോഴിക്കോടേക്ക് പുറപ്പെട്ടു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈജിപ്തിനെതിരെയുള്ള വിജയത്തിന് പിന്നാലെ അർജന്റീനയിൽ വൻ അക്രമം; ആഘോഷങ്ങൾക്കിടെ 9 പേർ അറസ്റ്റിൽ

Football
  •  15 days ago
No Image

കാറിൽ ലഹരിക്കടത്ത്: മലപ്പുറത്ത് രണ്ട് യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ; ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു

Kerala
  •  15 days ago
No Image

കര്‍ണാടകയില്‍ ലോറിയും ഫോഴ്‌സ് ക്രൂയിസര്‍ ജീപ്പും കൂട്ടിയിടിച്ചു; ഏഴുപേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്

National
  •  15 days ago
No Image

ഒറ്റ ഗോളില്‍ മെസിയെ വീഴ്ത്താം; ചരിത്രം കുറിക്കാൻ കിലിയൻ എംബാപ്പെ

Football
  •  15 days ago
No Image

കുത്തിവെപ്പ് ആഴ്ചയിലൊരിക്കൽ മാത്രം; ചെലവും കുറയും, പ്രമേഹ രോഗികൾക്ക് ആശ്വാസമായി പുതിയ ഇൻസുലിൻ ഇന്ത്യൻ വിപണിയിലേക്ക്

National
  •  15 days ago
No Image

വാഗമണില്‍ ഓഫ് റോഡ് ട്രക്കിങ് ജീപ്പ് മറിഞ്ഞു; ആറുപേര്‍ക്ക് പരുക്ക്, മൂന്നുപേരുടെ നില ഗുരുതരം

Kerala
  •  15 days ago
No Image

വിവാദച്ചുഴിയിൽ ഫിഫ ലോകകപ്പ്; അർജന്റീനയ്ക്ക് വേണ്ടി ഒത്തുകളിയെന്ന് ഈജിപ്ത്; ട്രംപിനെതിരെ യുവേഫ

Football
  •  15 days ago
No Image

വര്‍ക്കലയില്‍ 19കാരിയായ നവവധു ജീവനൊടുക്കി

Kerala
  •  15 days ago
No Image

മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗത്തില്‍ തര്‍ക്കം; യോഗത്തിനിടെ സംസാരിക്കാന്‍ അവസരം ലഭിച്ചില്ല; പി.വി അബ്ദുല്‍ വഹാബ് എം.പി ഇറങ്ങിപ്പോയി

Kerala
  •  15 days ago
No Image

ഇനി നെറ്റ്‌വര്‍ക്ക് ഒരു പ്രശ്‌നമേയല്ല; ഇതാ വന്നെത്തി ബി.എസ്.എന്‍.എല്ലിന്റെ സാറ്റലൈറ്റ് ഫോണ്‍

Tech
  •  15 days ago