HOME
DETAILS

കര്‍ണാടക സ്റ്റേറ്റ് ബസില്‍ എക്‌സൈസ് പരിശോധന;എം.ഡി.എം.എയുമായി രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ പിടിയില്‍

  
May 23, 2024 | 3:39 PM

karnatakartc bus searched two 21year old student passengers mdma found


കൂട്ടുപുഴ എക്സൈസ് ചെക്‌പോസ്റ്റില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ യുമായി പിടിയില്‍. തളിപ്പറമ്പ് സ്വദേശികളായ അല്‍ത്താഫ് ( 21), ഷമ്മസ് (21) എന്നിവരാണ് അറസ്റ്റിലായത്. മൈസൂരില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കര്‍ണാടക സ്റ്റേറ്റിന്റെ യാത്രാ ബസ്സില്‍ നിന്നാണ് 9.2 ഗ്രാം എംഡിഎംഎ സഹിതം ഇവരെ പിടികൂടിയത്. 

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ നിസര്‍ ഒ, അഷ്‌റഫ് മലപ്പട്ടം, രത്‌നാകരന്‍ കെ, ഷാജി കെ കെ,  ഗ്രേഡ് പ്രിവന്റീവ്  ഓഫീസര്‍മാരായ പ്രദീപ്കുമാര്‍, ഹരികൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസറായ മജീദ് കെ എ, കലേഷ് എം, സിഇഒ  ഡ്രൈവര്‍ ജുനിഷ് കുമാര്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.


അതേസമയം, കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന സംഘം എക്‌സൈസ് പിടിയിലായി. ഇവരുടെ പക്കല്‍ നിന്ന് 12 ഗ്രാം എംഡിഎംഎ,15 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന കാര്‍, മൂന്ന് സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. കൊച്ചി കണ്ണമാലി സ്വദേശി 'തീപ്പൊരി' എന്ന് വിളിക്കുന്ന ആല്‍ഡ്രിന്‍ ജോസഫ് , മട്ടാഞ്ചേരി പറവാനമുക്ക് സ്വദേശി സാബു ജെ ആര്‍,  മട്ടാഞ്ചേരി കപ്പലണ്ടി മുക്ക് സ്വദേശി പി എന്‍ നാസിഫ് എന്നിവരാണ്  സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, എക്‌സൈസ് ഇന്റലിജന്‍സ്, എണാകുളം ടൗണ്‍ നോര്‍ത്ത് എക്‌സൈസ് സര്‍ക്കിള്‍ എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈരാഗ്യം തീർക്കാൻ ഓട്ടോ ഡ്രൈവറെ ഭാര്യയുടെ മുന്നിലിട്ട് കുത്തിക്കൊന്നു; പ്രതികൾക്ക് ജീവപര്യന്തം

Kerala
  •  6 days ago
No Image

എയർപോർട്ട് ലഗേജിൽ ചോക്കിന്റെ പാടുകളോ? നിങ്ങൾ അറിയാത്ത 'കസ്റ്റംസ് കോഡിന്റെ' രഹസ്യം

uae
  •  6 days ago
No Image

വിജയ്‌യുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് പുതുച്ചേരി പൊലിസ്; തിരക്കിട്ട ചര്‍ച്ചയില്‍ ടിവികെ

National
  •  6 days ago
No Image

ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 700 കടന്നു

International
  •  6 days ago
No Image

മൊബൈൽ സുരക്ഷയ്ക്ക് 'സഞ്ചാർ സാഥി' ആപ്പ്; പ്രീ-ഇൻസ്റ്റലേഷൻ വിവാദത്തിൽ; ഡിലീറ്റ് ചെയ്താൽ എന്ത് സംഭവിക്കും?

National
  •  6 days ago
No Image

വിജയ് ഹസാരെ ട്രോഫിയിൽ കളിക്കില്ല; ബിസിസിഐയുടെ നിർദേശം തള്ളി സൂപ്പർതാരം

Cricket
  •  6 days ago
No Image

വോട്ടർപട്ടിക പരിഷ്കരണം: പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി കേന്ദ്രം; 10 മണിക്കൂർ ചർച്ച

National
  •  6 days ago
No Image

അബൂദബിയിലെ കനാലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; സംഭവം ഇക്കാരണം മൂലമെന്ന് പരിസ്ഥിതി ഏജൻസി

uae
  •  6 days ago
No Image

'യുവാക്കളാണ് രാജ്യത്തിന്റെ ഭാവി'; ദേശീയ ദിന സന്ദേശങ്ങൾ പങ്കുവെച്ച് യുഎഇ രാഷ്ട്ര നേതാക്കൾ 

uae
  •  6 days ago
No Image

ബോംബ് ഭീഷണി; കുവൈത്ത്-ഹൈദരാബാദ് ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി

Kuwait
  •  6 days ago