ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ എം.ബി.എ; ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 8 വരെ
റവന്യൂവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ ഗവേഷണ പരിശീലന സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് (ILDM)ല്‍ 2024-26 അധ്യയന വര്‍ഷത്തേക്കുള്ള എം.ബി.എ (ദുരന്തനിവാരണം) കോഴ്‌സിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.
ജൂലൈ 8 വരെ ildm.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കാം. കേരള യൂനിവേഴ്‌സിറ്റി അഫിലിയേഷനോടു കൂടി നടത്തി വരുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ എ.ഐ.സി.ടി.ഇ അംഗീകൃത എം.ബി.എ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) കോഴ്‌സാണ് ഐഎല്‍ഡിഎമ്മിലേത്. ദുരന്ത നിവാരണ മേഖലയില്‍ ഗവേഷണത്തിനും ഉയര്‍ന്ന ജോലികള്‍ കൈവരിക്കാനും വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ ഉതകുന്നതാണ് ഈ എം.ബി.എ പ്രോഗ്രാം.
ബിസിനസ് മാനേജ്‌മെന്റ് രംഗത്തെ വിദഗ്ധരും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മേഖലയിലെ അന്താരാഷ്ട്രതല ഫാക്കല്‍റ്റികളും ദുരന്ത നിവാരണം കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു. അപേക്ഷകര്‍ക്ക് 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദവും കെമാറ്റ്,സിമാറ്റ്, കാറ്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ സാധുവായ മാര്‍ക്കും ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547610005, [email protected].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."