മില്‍മയിലും, നീതി മെഡിക്കല്‍ സ്‌റ്റോറിലുമൊക്കെ നിരവധി ഒഴിവുകളുണ്ട്; താല്‍ക്കാലികമെങ്കിലും സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് വമ്പന്‍ അവസരം
മില്‍മയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം
കേരളത്തില്‍ മില്‍മയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടക്കുന്നു. ഏരിയ സെയില്‍സ് മാനേജര്‍ (എഎസ്എം)-1. ടെറിറ്ററി സെയില്‍സ് ഇന്‍ ചാര്‍ജ്- 4 എന്നീ പോസ്റ്റുകളിലാണ് ഒഴിവുള്ളത്. കാസര്‍ഗോഡ്, കണ്ണൂര്‍, ഇടുക്കി, കൊല്ലം ജില്ലകളിലേക്കാണ് അവസരം.
യോഗ്യത, പ്രായം, പ്രവൃത്തിപരിചയം തുടങ്ങിയ വിശദവിവരങ്ങള്‍ സി.എം.ഡിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മേയ് 31നകം അപേക്ഷ നല്‍കണം.
വിജ്ഞാപനം: click here
അപേക്ഷ: click here
ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, നെയ്യാറ്റിന്‍കര താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയില്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
www.kelsa.keralacourts.in.
അധ്യാപക നിയമനം
തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ ഉറുദു ഇസ് ലാമിക് വിഭാഗത്തില്‍ കരാര്‍ അധ്യാപകരെ നിയമിക്കുന്നു. യുജിസി അംഗീകൃത യോഗ്യതയുള്ളവര്‍ക്കാണ് അവസരം. കൂടാതെ കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം.
ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും, ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മേയ് 29നകം അപേക്ഷ തയ്യാറാക്കി കോളജില്‍ നല്‍കണം. ഫോണ്‍: 0490-2346027.
ഫാര്‍മസിസ്റ്റ്
എറണാകുളത്തെ നീതി മെഡിക്കല്‍ വെയല്‍ഹൗസിലേക്കും വിവിധ നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്കും ഫാര്‍മസിസ്റ്റുകളെ നിയമിക്കുന്നു. ഡി.ഫാം/ ബി.ഫാം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷ അയക്കുന്നവരുടെ പാനല്‍ തയ്യാറാക്കി ഒഴിവുകള്‍ക്കനുസരിച്ച് നിയമനം നടക്കും. അപേക്ഷ റീജണല്‍ മാനേജര്‍ കണ്‍സ്യൂമര്‍ ഫെഡ്, ഗാന്ധിനഗര്‍, കൊച്ചി- 682020. ഫോണ്‍: 0494- 2203507, 2203652. ഇമെയില്‍- [email protected].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."