HOME
DETAILS

മോദി താമസിച്ച ഹോട്ടലിന്റെ ബില്‍ 80 ലക്ഷം രൂപ അടച്ചില്ല;ബില്‍ നല്‍കാന്‍ തയ്യാറെന്ന് കര്‍ണാടക സര്‍ക്കാര്‍

  
Web Desk
May 27 2024 | 16:05 PM

Karnataka To Pay ₹ 80 Lakh Hotel Bill Of PM Modi's Stay In Mysuru Minister


മൈസൂര്‍ സന്ദര്‍ശനത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി താമസിച്ച ഹോട്ടലിലെ 80 ലക്ഷം രൂപയുടെ ബില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെ. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു മോദിയുടെ മൈസൂരു സന്ദര്‍ശനം. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി സംഘടിപ്പിച്ച പ്രോജക്ട് ടൈഗര്‍ ഇവന്റിന്റെ 50ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാനാണ് മോദി എത്തിയത്.

ഏപ്രില്‍ 9 മുതല്‍ 11 വരെ പരിപാടി നടത്താനായിരുന്നു വനംവകുപ്പിന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ചടങ്ങിലുടനീളം കേന്ദ്രസഹായം ഉറപ്പു നല്‍കുകയും ചെയ്തു. 3 കോടിയായിരുന്നു പരിപാടിയുടെ നടത്തിപ്പിന് അനുവദിച്ചിരുന്ന തുക. എന്നാല്‍ പെട്ടെന്ന് സംഘടിപ്പിച്ച പരിപാടിയായത് കൊണ്ടു തന്നെ ചെലവ് ഇരട്ടിയാവുകയായിരുന്നു.

പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ വരുമ്പോള്‍ അവരെ സ്വീകരിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പാരമ്പര്യമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നു. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ പരിപാടിയുടെ ആസൂത്രണത്തില്‍ ഏര്‍പ്പെട്ടിരുന്നില്ലെന്ന് മന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വനംവകുപ്പ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിക്ക് കത്തയച്ചിരുന്നു. ഹോട്ടല്‍ ബില്‍ തുകയായ 80 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന് അവര്‍ അറിയിച്ചു. തങ്ങള്‍ ഈ തുക തിരിച്ചടയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം നേരത്തെ ബില്‍ കുടിശ്ശിക ചൂണ്ടിക്കാട്ടി റാഡിസണ്‍ ബ്ലൂ ഫിനാന്‍സ് ജനറല്‍ മാനേജര്‍ വനംവകുപ്പ് അധികൃതര്‍ക്ക് അയച്ച സന്ദേശത്തില്‍ തുക അടയ്ക്കാന്‍ വൈകുന്ന പക്ഷം 12.09 ലക്ഷം രൂപ അധികം പലിശയിനത്തിലും അടയ്ക്കണമെന്നാണ് പറയുന്നത്. 2024 ജൂണ്‍ 1നകം പണമടച്ചില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്നും ഹോട്ടല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്

Kerala
  •  a day ago
No Image

സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം

Kerala
  •  a day ago
No Image

സെപ്റ്റംബറില്‍ 75 തികയുന്നതോടെ മോദി വഴിമാറുമോ? സമപ്രായക്കാരന്‍ മോഹന്‍ ഭാഗവത് വിരമിച്ച് സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട്; ബിജെപിയിലെ കീഴ്‌വഴക്കം ഇങ്ങനെ

latest
  •  a day ago
No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  2 days ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  2 days ago
No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  2 days ago
No Image

കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം

Kerala
  •  2 days ago
No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  2 days ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  2 days ago