പെന്ഷന് വിതരണം ചെയ്യണം'
മുക്കം: ക്ഷേമ പെന്ഷന് വിതരണത്തോടൊപ്പം കര്‍ഷകപെന്‍ഷനും സഹകരണ ബാങ്ക് മുഖേന വീട്ടിലെത്തിക്കണമെന്നും നിര്‍ത്തലാക്കിയ റബ്ബര്‍ സബ്സിഡി പുന:സ്ഥാപിക്കണമെന്നും യു.ഡി.എഫ് കാരശേരി പഞ്ചായത്ത് കണ്വെന്ഷന് ആവശ്യപ്പെട്ടു. ഇന്ന് നടക്കുന്ന യു.ഡി.എഫ് കലക്ടറേറ്റ് ധര്‍ണയില്‍ പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് വന്‍ വിജയമാക്കാന്‍ യോഗം തീരുമാനിച്ചു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.ടി.അഷ്റഫ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയര്മാന് യൂനുസ് പുത്തലത്ത് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.പി. ശിഹാബുദ്ദീന്, വി.കെ സുരേന്ദ്രലാല്‍, കെ, കോയ, കാരാട്ട് ശ്രീനിവാസന്, സലാം തേക്കുംകുറ്റി, എം.പി അസയിന്‍ മാസ്റ്റര്‍, റീന പ്രകാശ്, യു.പി മരക്കാര്‍, കെ.പി മുഹമ്മദ് മാസ്റ്റര്‍, പുനത്തില്‍ വേലായുധന്, അടുക്കത്തില്‍ മുഹമ്മദ് ഹാജി, എന്‍.പി ഖാസിം, പി.എം ഗഫൂര്‍, ചാലൂളി അബൂബക്കര്‍, ഉസ്മാന് എടാരത്ത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."