കുടിവെള്ള പദ്ധതി സംരക്ഷിക്കാന്‍ തീരുമാനമായി
തിരുവമ്പാടി: പ്രതിസന്ധിയിലായ തൊണ്ടിമ്മല്‍ കുടിവെള്ള പദ്ധതി സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ഗുണഭോക്താക്കളുടെ യോഗം തീരുമാനിച്ചു. പദ്ധതി നിലനിര്‍ത്താന്‍ വാര്‍ഡ് വികസന സമിതി എല്ലാ സഹായവും നല്‍കും. വൈദ്യുതിബില്‍ പോലും അടക്കാനാകാതെ കുടിവെള്ള വിതരണം മുടങ്ങുന്ന സാഹചര്യമുണ്ടായതിനെത്തുടര്ന്നാണ് യോഗം വിളിച്ചത്.
വെള്ളക്കരം നൂറു രൂപയാക്കി വര്‍ധിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. വേനല്‍ക്കാലത്ത് മാത്രം വെള്ളമെടുക്കുന്നവര്ക്കുള്ള ഇളവ് ഇനി ഉണ്ടാകില്ല. എല്ലാ ഗുണഭോക്താക്കളും നവംബര്‍ 15 നകം മീറ്റര്‍ ഘടിപ്പിക്കണം. രണ്ട് മാസം തുടര്‍ച്ചയായി കുടിശിക വരുത്തുന്നവരുടെയും വെള്ളം ദുരുപയോഗം ചെയ്യുന്നവരുടെയും കണക്ഷന് വിച്ഛേദിക്കാനും യോഗം തീരുമാനിച്ചു. വാര്‍ഡംഗം കെ.ആര് ഗോപാലന് അധ്യക്ഷനായി. പി.സി സുബ്രമണ്യന്‍, എസ്. ജയപ്രസാദ്, പ്രസന്ന, പുഷ്പ, ഷാജി കാരാട്ട് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."