പുത്തന്‍ സ്‌കൂട്ടറിന് വെറും 55,000; വന്‍ ബ്രാന്‍ഡുകള്‍ക്ക് വെല്ലുവിളിയായി ഈ ഇലക്ട്രിക്ക് സ്‌കൂട്ടര്‍
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനങ്ങളാണ് ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍. വമ്പന്‍ ബ്രാന്‍ഡുകള്‍ക്കൊപ്പം നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഇന്ത്യന്‍ ഇവി ഇരുചക്ര വാഹനമാര്‍ക്കറ്റിലേക്ക് രംഗപ്രവേശനം ചെയ്തിട്ടുണ്ട്.ഇത്തരം ബ്രാന്‍ഡുകളിലൊന്നാണ്
ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ ബൗണ്‍സ് ഇന്‍ഫിനിറ്റി. ബ്രാന്‍ഡിന്റെ ജനപ്രിയ ഇന്‍ഫിനിറ്റി E1 സ്‌കൂട്ടറിന്റെ പുതിയ ബാറ്ററി സ്വാപ്പബിള്‍ വേരിയന്റ് പുറത്തിറക്കിയാണ് കമ്പനി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ബൗണ്‍സ് ഇന്‍ഫിനിറ്റി E1X എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡല്‍ 2024 ജൂണ്‍ മുതല്‍ രാജ്യവ്യാപകമായി ലഭ്യമാകുമെന്നും ബ്രാന്‍ഡ് അറിയിച്ചിട്ടുണ്ട്.
താങ്ങാനാവുന്ന വില തന്നെയാണ് ബൗണ്‍സ് ഇന്‍ഫിനിറ്റി E1X എന്ന പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഏറ്റവും വലിയ പ്രത്യേകത. 55,000 രൂപ മുതല്‍ 59,000 രൂപ വരെയാണ് ബാറ്ററി സ്വാപ്പബിള്‍ വേരിയന്റിനായി മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില. ഇന്‍ഫിനിറ്റി E1X ഇന്ത്യയിലുടനീളമുള്ള പ്രധാന ബാറ്ററി സ്വാപ്പിംഗ് നെറ്റ്വര്‍ക്കുകളുമായി പൊരുത്തപ്പെടുന്നുവെന്നതും എടുത്തു പറയേണ്ട കാര്യമാണ്.
കൂടാതെ പുതിയ ബാറ്ററി സ്വാപ്പിംഗ് ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്കായി വാഹനം കസ്റ്റമൈസ് ചെയ്യാനും കഴിയുമെന്നാണ് ബൗണ്‍സ് അവകാശപ്പെടുന്നത്. ഏത് നെറ്റ്വര്‍ക്ക് സ്റ്റേഷനിലും പൂര്‍ണമായി ചാര്‍ജ്ജ് ചെയ്ത ബാറ്ററികള്‍ സ്വാപ്പ് ചെയ്യാനാവും. E1X ഇവിയെ രണ്ട് വ്യത്യസ്ത സ്പീഡ് വേരിയന്റുകളായാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്ത ഉപയോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 55 കിലോമീറ്റര്‍, 65 കിലോമീറ്റര്‍ വരെയും വേഗതയാണ് ഇവ പരമാവധി വാഗ്ദാനം ചെയ്യുന്നത്.
ഉപയോക്താക്കള്‍ക്ക് അവരുടെ തീര്‍ന്നുപോയ ബാറ്ററികള്‍ ഏത് നെറ്റ്വര്‍ക്ക് സ്റ്റേഷനിലും പൂര്‍ണമായി ചാര്‍ജ് ചെയ്തവയ്ക്കായി സ്വാപ്പ് ചെയ്യാന്‍ കഴിയും.15 Amp വാള്‍ സോക്കറ്റ് ഉപയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന റിമൂവബിള്‍ ബാറ്ററി പായ്ക്കുമായാണ് E1+ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നത്. കൂടാതെ ക്വിക്ക് ചാര്‍ജിംഗും എക്സ്റ്റന്‍ഡഡ് റേഞ്ചും മറ്റ് പ്രത്യേകതകളാണ്. അതേസമയം NMC സെല്ലുകളുള്ള 2 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കില്‍ ജോടിയാക്കിയിരിക്കുന്ന 2.2 kW ഇലക്ട്രിക് മോട്ടോറാണ് ഇവിക്ക് തുടിപ്പേകുന്നത്.ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ പരമാവധി 65കി.മീ റേഞ്ചാണ് ബ്രാന്‍ഡ് വാഗ്ധാനം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."