മുഖത്തെ കൊഴുപ്പ് കളയണോ? ഈ ലളിതമായ വ്യായാമങ്ങള്‍ ചെയ്താല്‍ മതി
മുഖത്തും കഴുത്തിലും അടിഞ്ഞുകൂടിയ കൊഴുപ്പ് ഒഴിവാക്കാന്‍ പല മാര്‍ഗങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ട ഒട്ടനവധി പേരെ നമുക്ക് അറിയാമായിരിക്കും. മുഖത്തെ കൊഴുപ്പും ഇരട്ടത്താടിയും ഒഴിവാക്കി ആത്മവിശ്വാസം കൂട്ടാന്‍ വലിയ കഠിനാധ്വാനത്തിന്റെയൊന്നും ആവശ്യമില്ല. ലളിതമായ വ്യായാമവും കൃത്യമായ ഡയറ്റും പിന്തുടരുന്നതിലൂടെ ഇത് സാധ്യമാണ്.
ജോ റിലീസ് എക്‌സര്‍സൈസ്
താടിയെല്ലിനു ചുറ്റുമുള്ള പേശികളെയാണ് ഈ വ്യായാമം ലക്ഷ്യം വയ്ക്കുന്നത്. താടിയെല്ലിനുണ്ടാകുന്ന ടെന്‍ഷന്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
നട്ടെല്ല് നിവര്‍ത്തി കംഫര്‍ട്ടബിള്‍ ആയി ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുക.
വായടച്ച് താടിയെല്ലിലെ പേശികളെ വിശ്രാന്തിയിലാക്കുക.
മൂക്കിലൂടെ ആഴത്തില്‍ ശ്വസിക്കുക.
വായ പരമാവധി തുറന്നു പിടിക്കുന്നതോടൊപ്പം സാവധാനം ഉച്ഛ്വസിക്കുക. അതേസമയം താടിയിലേക്ക് നാവ് നീട്ടിപ്പിടിക്കുകയും വേണം.
ഏതാനും സെക്കന്റുകള്‍ ഈ അവസ്ഥയില്‍ തുടരുക. പിന്നീട് താടിയെല്ല് റിലാക്‌സ് ചെയ്ത് വായ അടയ്ക്കുക.
അഞ്ചു മുതല്‍ പത്തു തവണ ഇത് ആവര്‍ത്തിക്കുക.
നെക്ക് റോള്‍ എക്‌സര്‍സൈസ്
കഴുത്തിലെയും താടിയിലെയും പേശികളെയാണ് ഈ വ്യായാമം ലക്ഷ്യം വയ്ക്കുന്നത്. ഇത് ഇരട്ടത്താടി കുറയ്ക്കാനും ജോലൈന്‍ മെച്ചപ്പെടുത്താനും സഹായിക്കും.
തോളുകളെ വിശ്രാന്തിയിലാക്കി, നട്ടെല്ല് നിവര്‍ത്തി ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുക.
വലതു തോളിലേക്ക് തല ചെരിക്കുക. ചെവി തോളില്‍ മുട്ടിക്കുക.
താടി നെഞ്ചിലേക്കു വരത്തക്കവണ്ണം തല സാവധാനം ചുറ്റിക്കുക.
ഇടതു തോളിലേക്കും തല ചുറ്റിക്കുക. ഈ സമയം ഇടതു തോളില്‍ ഇടതു ചെവി മുട്ടിക്കുക.
തുടങ്ങിയ ഇടത്ത് എത്തിയ ശേഷം എതിര്‍ ദിശയില്‍ തല ചലിപ്പിച്ച് വ്യായാമം െചയ്യുക.
ഓരോ ദിശയിലും 5 മുതല്‍ 10 തവണ വരെ ഈ വ്യായാമം ആവര്‍ത്തിക്കുക.
ചീക്ക് പഫ് എക്‌സര്‍സൈസ്
കവിളിലെ പേശികളെ ടോണ്‍ ചെയ്യാന്‍ സഹായിക്കുന്ന വ്യായാമമാണിത്. ഇത് കവിളു കുറയ്ക്കുകയും ചെയ്യുന്നു.
നട്ടെല്ല് നിവര്‍ത്തി കംഫര്‍ട്ടബിള്‍ ആയി ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുക.
കവിള്‍ നിറയെ വായു നിറച്ച് വായിലൂടെ ദീര്‍ഘമായി ശ്വസിക്കുക.
അഞ്ചു മുതല്‍ പത്തു സെക്കന്റ് വരെ കവിളില്‍ വായു നിറച്ച് വയ്ക്കുക.
സാവധാനം കവിളിലെ വായുവിനെ പുറന്തള്ളിക്കൊണ്ട് വായിലൂടെ ഉച്ഛ്വസിക്കുക.
അഞ്ചു മുതല്‍ പത്തു തവണ വരെ ഇത് ആവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."