HOME
DETAILS

പ്രതിഭയുള്ള താരമായിട്ടും അവൻ ഇംഗ്ലണ്ടിൽ ദരിദ്രനായിരുന്നു: ഇന്ത്യൻ ഇതിഹാസത്തെക്കുറിച്ച് ജെഫ്രി ബോയ്‌കോട്ട്

  
December 01, 2025 | 7:19 AM

jefri boycott talks about virender sehwag test performance

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ ഒരാളാണ് വിരേന്ദർ സെവാഗ്. ടെസ്റ്റ് ക്രിക്കറ്റിലും ആക്രമിച്ചു കളിക്കുന്ന ശൈലിയാണ് സെവാഗിനെ വ്യത്യസ്തനാക്കുന്നത്. ഇപ്പോഴിതാ സെവാഗിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനങ്ങളെ വിമർശനനാത്മകമായി വിലയിരുത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം ജെഫ്രി ബോയ്‌കോട്ട്. സെവാഗ് ഇംഗ്ലണ്ട് പിച്ചുകളിൽ റൺസ് നേടുന്നതിൽ ദരിദ്രൻ ആയിരുന്നെന്നാണ് ജെഫ്രി ബോയ്‌കോട്ട് പറഞ്ഞത്. 

ചില പിച്ചുകളിൽ സെവാഗ് അസാധാരണ പ്രതിഭയുള്ള താരമാണ്. ചിലപ്പോൾ അദ്ദേഹം അതിശയിപ്പിക്കുകയും ചെയ്യും. എന്നാൽ അത് ചില പിച്ചുകളിൽ മാത്രമാണ്. ഇംഗ്ലണ്ടിൽ അദ്ദേഹം ദരിദ്രനായിരുന്നു'' ജെഫ്രി ബോയ്‌കോട്ട് ക്രിക്ബ്ലോഗിന്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ 104 മത്സരങ്ങളിൽ നിന്നും 8586 റൺസാണ് സെവാഗ് നേടിയിട്ടുള്ളത്. ഇതിൽ 23 സെഞ്ച്വറികളും 32 അർദ്ധ സെഞ്ച്വറികളും താരം സ്വന്തമാക്കി. ടെസ്റ്റിൽ രണ്ട് തവണ ട്രിപ്പിൾ സെഞ്ച്വറി നേടാനും സെവാഗിന് സാധിച്ചു. ഇംഗ്ലണ്ടിൽ ആറ് മത്സരങ്ങളിൽ നിന്നും ഓരോ വീതം സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയുമാണ് സെവാഗ് നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിൽ സെവാഗിന്റെ ശരാശരി 27.80 ആണ്.

അതേസമയം ഇംഗ്ലണ്ടിനേക്കാൾ കുറഞ്ഞ ആവറേജ് ആണ് സൗത്ത് ആഫ്രിക്കയിലും ന്യൂസിലാൻഡിലും സെവാഗിനുള്ളത്. ന്യൂസിലാൻഡിൽ 20, സൗത്ത് ആഫ്രിക്കയിൽ 25 എന്നിങ്ങനെയാണ് സെവാഗ് നേടിയ ശരാശരി. ഓസ്‌ട്രേലിയയിൽ സെവാഗിന്റെ ശരാശരി മികച്ചതായിരുന്നു. 48.86 എന്ന മികച്ച ആവറേജിലാണ് താരം ബാറ്റ് വീശിയത്. രണ്ട് വീതം സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും താരം ഓസ്‌ട്രേലിയയിൽ നേടിയിട്ടുണ്ട്. 

Virender Sehwag is one of the best openers in Indian cricket. His attacking style of play in Test cricket also makes him different. Now, former England player Geoffrey Boycott has critically assessed Sehwag's performances in Test cricket. Geoffrey Boycott said that Sehwag was poor at scoring runs on English pitches.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മസാലബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല'; ഇഡിയുടെ നടപടി ബിജെപിക്ക് വേണ്ടിയെന്ന് തോമസ് ഐസക്ക്

Kerala
  •  an hour ago
No Image

ടെസ്റ്റ് ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചുവരുമോ? മറുപടിയുമായി കോഹ്‌ലി

Cricket
  •  2 hours ago
No Image

പശ്ചിമേഷ്യൻ സംഘർഷത്തിന് ഏക പരിഹാരം സ്വതന്ത്ര ഫലസ്തീൻ രൂപീകരണം മാത്രം: പോപ്പ് ലിയോ

International
  •  2 hours ago
No Image

പാലക്കാട് നിന്ന് രാഹുല്‍ പോയ ചുവന്ന പോളോ കാര്‍ സിനിമാ താരത്തിന്റേതെന്ന് സംശയം;അന്വേഷണം ഊര്‍ജിതം

Kerala
  •  2 hours ago
No Image

ക്രൗഡ് ഫണ്ടിങ്ങിൽ ചരിത്രം കുറിച്ച് 'തഹിയ്യ' ഇന്ന് അവസാനിക്കും; ഇതുവരെ ലഭിച്ചത് 40 കോടിയിലധികം

Kerala
  •  2 hours ago
No Image

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; 95,000 കടന്ന് തന്നെ

Economy
  •  3 hours ago
No Image

ഇന്ത്യക്കായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ അവന് സാധിക്കും: ഇർഫാൻ പത്താൻ

Cricket
  •  3 hours ago
No Image

വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറച്ചു; ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ ഇത്തവണയും മാറ്റമില്ല

Kerala
  •  4 hours ago
No Image

ഇസ്രാഈല്‍ പ്രധാനമന്ത്രിക്ക് മാപ്പ് നല്‍കാന്‍ പ്രസിഡന്റിന് കഴിയില്ലെന്ന് നെതന്യാഹുവിന്റെ മുന്‍ അഭിഭാഷകന്‍

International
  •  4 hours ago
No Image

കൈക്കൂലി കേസ്; വിജിലൻസ് വലയിൽ ഈ വർഷം കുടുങ്ങിയത്  70 ഉദ്യോഗസ്ഥർ

Kerala
  •  5 hours ago