കേന്ദ്ര തൊഴില്‍ മന്ത്രാലയത്തില്‍ അവസരം; യങ് പ്രൊഫഷണല്‍ പോസ്റ്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം; 60,000 രൂപ ശമ്പളം
കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ സന്നദ്ധരും യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് യംഗ് പ്രൊഫഷണല്‍ പോസ്റ്റുകളില്‍ അപേക്ഷ ക്ഷണിക്കുന്നു. ആകെ ഒന്‍പത് ഒഴിവുകളാണുള്ളത്. ഒരു വര്‍ഷത്തേക്ക് പ്രാരംഭ കാലയളവിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്. പരമാവധി മൂന്ന് വര്‍ഷത്തേക്ക് ജോലി ലഭിക്കും.
തസ്തിക & ഒഴിവ്
മിനിസ്ട്രി ഓഫ് ലേബര്‍ & എംപ്ലോയിമെന്റിന് കീഴില്‍ യംഗ് പ്രൊഫഷണല്‍ നിയമനം. ആകെ 9 ഒഴിവുകള്‍. ഓപ്പണ്‍ മാര്‍ക്കറ്റില്‍ കരാര്‍ നിയമനം.
ഒരേ സമയം ഒരു അധിക വര്‍ഷത്തേക്ക് പുതുക്കാവുന്നതാണ്. പ്രാരംഭ നിയമനം ഒരു വര്‍ഷത്തേക്കായിരിക്കും. കരാര്‍ വ്യവസ്ഥകള്‍ തൊഴില്‍ മന്ത്രാലയമാണ് നിയന്ത്രിക്കുന്നത്. തെരഞ്ഞെടുത്ത അപേക്ഷകരെ ചേരുന്ന തീയതി മുതല്‍ പരമാവധി മൂന്ന് വര്‍ഷത്തേക്കായിരിക്കും.
പ്രായപരിധി
32 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
ബി.ഇ/ ബി.ടെക് അല്ലെങ്കില്‍ ശാസ്ത്രം, ടെക്‌നോളജി, കൊമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഗണിതം, ഇക്കണോമിക്‌സ്, പബ്ലിക് പോളിസി, മാനേജ്‌മെന്റ്, മാനേജ്‌മെന്റില്‍ രണ്ട് വര്‍ഷത്തെ ഡിപ്ലോമ എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
കൂടാതെ മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം, ജേണലിസത്തിലോ പബ്ലിക് റിലേഷന്‍സിലോ ബിരുദാനന്തര ബിരുദം മുതലായ ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രസ്തുത മേഖലയില്‍ ബിരുദാനന്തര ബിരുദം, അധിക യോഗ്യത, റിസര്‍ച്ച് എക്‌സ്പീരിയന്‍സ്, ഉള്ളവര്‍ക്കും അവസരം.
ഉദ്യോഗാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം
60000 രൂപ ശമ്പളം ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ അറിയിപ്പിലോ ലഭിച്ച അപേക്ഷ ഫോം പൂരിപ്പിച്ച് താഴെ നല്‍കുന്ന വിലാസത്തില്‍ അയക്കണം.
The Under Secretary (Admn.I)
Ministry of Labour & Employment,
Room No. 111 (cabin),
Shram Shakti Bhawan, Rafi Marg,
New Delhi - 110001
കൂടാതെ അപേക്ഷ ഫോം പൂരിപ്പിച്ച് ഇ മെയില്‍ വഴിയും അയക്കണം. ([email protected]).
ഉദ്യോഗാര്‍ഥികള്‍ നിര്‍ബന്ധമായും താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം വായിക്കണം.
വെബ്സെെറ്റ്: click here
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."