സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു
തിരുവനന്തപുരം: വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം പായിപ്പാടാണ് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഔസേപ്പ് എന്ന കര്‍ഷകന്റെ താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് ഭോപ്പാലിലെ ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് ഫലം പോസിറ്റീവായത്.പക്ഷിപനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എട്ട്യാക്കരി പാടശേഖരത്തില്‍ ആറ് മാസം പ്രായമായ 18000 താറാവുകളെ ദയാവധത്തിനു വിധേയമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ഒരു കിലോമീറ്റര്‍ പരിധിയിലെ വളര്‍ത്തു പക്ഷികളെയും ദയാവധത്തിന് വിധേയമാക്കും.
പക്ഷികളില്‍ വരുന്ന വൈറല്‍ പനിയാണ് പക്ഷിപ്പനി. ഏവിയന്‍ ഇന്‍ഫഌവന്‍സ വൈറസാണ് (H5N1 വൈറസ്) പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാല്‍ പനിബാധിത മേഖലയില്‍ പക്ഷികള്‍ കൂട്ടത്തോടെ ചാകും. ദേശാടന പക്ഷികളുടെ കാഷ്ഠം വഴിയും വായുവിലൂടെയുമാണ് കൂടുതലും രോഗം പിടിപെടുന്നത്.
അതേസമയം പക്ഷിപ്പനി ഉണ്ടാകുമ്പോള്‍ രോഗബാധിതരായ പക്ഷികളുമായി ഇടപഴകുന്നവര്‍ക്കാണ് രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികള്‍ എന്നിവ വഴിയാണ് രോഗാണുക്കള്‍ മനുഷ്യരിലേക്കെത്തുന്നത്.
ഡോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."