മുനിസിപ്പല്‍ കോംപ്ലക്സിലെ ചുമര് പൊളിച്ച സംഭവം; സെക്രട്ടറിക്ക് നിവേദനം നല്കി
പരപ്പനങ്ങാടി: നഗരസഭാ ഷോപ്പിങ് കോംപ്ലക്സിലെ പീടികമുറിയുടെ ചുമര് അനധികൃതമായി പൊളിച്ചുമാറ്റിയ സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു മുനിസിപ്പല്‍ യു.ഡി.എഫ് കമ്മിറ്റി നഗരസഭാ സെക്രട്ടറിക്കു നിവേദനം നല്കി. ഈ മാസം 21നായിരുന്നു സംഭവത്തിന്റെ തുടക്കം.
ഒഴിവുദിനമായ അന്നു ചുമര് പൊളിച്ചുമാറ്റിയ വാര്‍ത്ത സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നു സെക്രട്ടറി കടയുടമയോട് പൊളിച്ചുനീക്കല്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു പരപ്പനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ഒ സലാം നിവേദനവും നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ഞായറാഴ്ചയും പൊളിച്ചുമാറ്റല്‍ തുടര്‍ന്നതോടെയാണ് യു.ഡി.എഫ് നിവേദനം നല്‍കിയത്.
വി.പി കോയഹാജി, പി.ഒ സലാം, അലി തെക്കേപ്പാട്ട്, പുനത്തില്‍ രവി, സി. ബാലഗോപാലന്, കാസിം ബാവ എന്നിവരാണ് നിവേദനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."