മണിപ്പൂരില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന 12 വയസുളള പെണ്‍കുട്ടിയെ തല്ലിക്കൊന്നു
ഇംഫാല്‍: മണിപ്പൂരില്‍ തൗബാല്‍ ജില്ലയിലെ 12 വയസുള്ള പെണ്‍കുട്ടിയെ 47കാരന്‍ തല്ലിക്കൊന്നു. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലിസ്. സപം ശരത് സിങ് എന്നയാളാണ് കുട്ടിയെ തല്ലിക്കൊന്നത്. രാവിലെ ഖോങ്‌ജോ പൊലിസ് സ്‌റേറഷനു കീഴിലെ സപം സബല്‍ ഗ്രാമത്തിലെ ജെസിക്ക ദേവി സ്‌കൂളിലേക്ക് പോവുകയായിരുന്നു.
ആ സമയം വഴിയരികില്‍ നില്‍ക്കുകയായിരുന്ന പ്രതി പെട്ടെന്ന് ഇരുമ്പ് വടിയെടുത്ത് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. അടി കൊണ്ട് തലയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സപം ശര്ത്സിങ്ങിനെ വഴിയാത്രിക്കാര്‍ പിടികൂടി പൊലിസില്‍ ഏല്‍പിച്ചു.
കൊല്ലപ്പെട്ട പെണ്‍കുട്ടി ആറാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ സംയുക്ത കര്‍മസമിതി രൂപീകരിച്ച് യോഗം ചേര്‍ന്നിട്ടുണ്ട്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നുള്‍പ്പെടെയുള്ള പ്രമേയം പാസാക്കി. പ്രതികളുടെ കുടുംബവും ബന്ധുക്കളും പ്രദേശം വിട്ടുപോകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."