ഇന്‍സ്റ്റഗ്രാമില്‍ സെല്‍ഫി പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വനിത ഡോക്ടറില്‍ നിന്ന് ഏഴു ലക്ഷം രൂപയും 30 പവനും കവര്‍ന്ന വ്‌ളോഗര്‍ ഫുഡിമേനോന്‍ പിടിയില്‍
തൃശൂര്‍: എറണാകുളത്ത് സൗഹൃദം നടിച്ച് യുവതിയില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയ അഭിഭാഷകനായ യൂട്യൂബര്‍ പിടിയില്‍. കടവന്ത്ര കാടായിക്കല്‍ ജയശങ്കര്‍ മേനോന്‍ ആണ് ഈസ്റ്റ് പൊലിസിന്റെ പിടിയിലായത്. ഇയാള്‍ ഫുഡി മേനോന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനുമാണ്. തൃശൂര്‍ സ്വദേശിയാ ഡോക്ടറില്‍ നിന്ന് ഏഴ് ലക്ഷത്തിലധികം രൂപയും സ്വര്‍ണവും തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.
ഇരുവരും തമ്മിലുള്ള സെല്‍ഫി ഫോട്ടോസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണയായി 7 ലക്ഷത്തിധികം രൂപയാണ് തട്ടിയെടുത്തതെന്നാണ് വനിത ഡോക്ടറുടെ പരാതി. യുവതിയുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ വര്‍ഷം ജനുവരി 14 മുതല്‍ ഡിസംബര്‍ 30 വരെ പ്രതി യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ബാങ്ക് മുഖേനയാണ് പ്രതിയായ ഇയാള്‍ 7,61,600 രൂപ കൈപ്പറ്റിയിട്ടുള്ളത്. പരാതിക്കാരിയുടെ ബാങ്ക് കാര്‍ഡ് വാങ്ങിയും പ്രതി പണം വലിച്ചതായി പൊലിസ് പറയുന്നു. കൂടാതെ 30 പവനോളം സ്വര്‍ണവും ഇയാള്‍ പരാതിക്കാരിയില്‍ നിന്നു തട്ടിയെടുത്തു.
'ഫുഡി മേനോന്‍' എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഫുഡ് വ്‌ളോഗുകളിലൂടെ ജനങ്ങള്‍ക്ക് പരിചിതനുമാണ് അറസ്റ്റിലായ ജയശങ്കര്‍ മേനോന്‍. ഇയാള്‍ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ആണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."