രാഹുല്‍ ഗാന്ധി വയനാട് ഒഴിയും; സ്ഥിരീകരിച്ച് കെ.സുധാകരന്
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലം വിടുന്നുവെന്ന് സ്ഥിരീകരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്. രാഹുല്‍ ഗാന്ധി വയനാട് വിടുന്നതില്‍ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്നാണ് സുധാകരന്റെ പ്രതികരണം.
നമ്മള് ദുഃഖിച്ചിട്ട് കാര്യമില്ല. ഇന്ത്യ നയിക്കേണ്ട രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ വന്ന് നില്ക്കാന് ആകില്ല കെ സുധാകരന് പറഞ്ഞു.
വയനാട്ടിലെ ജനങ്ങളോട് നന്ദി പറയാനായി രാഹുല്‍ ഇന്ന് മണ്ഡലത്തിലെത്തിയിരുന്നു. താന്‍ വലിയൊരു ധര്‍മ്മ സങ്കടത്തിലാണെന്നും വയനാട് തുടരണോ റായ് ബറേലി തുടരണോ? നിങ്ങള്‍ പറയൂ എന്നാണ് രാഹുല്‍ ജനങ്ങളോട് പറഞ്ഞത്.
ഞാന്‍ ഒരു സാധാരണ മനുഷ്യനാണ്. മോദിയോട് പാരമാത്മാവ് സംസാരിക്കുന്നതുപോലെ എന്നോട് സംസാരിക്കാറില്ല. എന്റെ ദൈവം രാജ്യത്തെ പാവങ്ങളായ ജനങ്ങളാണ്. എന്റെ ദൈവം വയനാടിലെ ജനങ്ങളാണ്. എത് മണ്ഡലം ഒഴിയണമെന്ന് നിങ്ങള്‍ പറയൂ. ഏത് മണ്ഡലം ഒഴിഞ്ഞാലും സ്വീകരിച്ചാലും ഞാന്‍ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാവുമെന്നും പറഞ്ഞ രാഹുല്‍ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയുകയും ചെയ്തു. വയനാട്ടിലെയും റായ്ബറേലിയിലെയും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തീരുമാനം എടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."