HOME
DETAILS
MAL
ഇന്റഗ്രേറ്റഡ് ബി.എഡ് എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവെച്ചു; സാങ്കേതിക തകരാറെന്ന് വിശദീകരണം
June 12 2024 | 15:06 PM
കോഴിക്കോട്: ഇന്ന് നടക്കേണ്ടിയിരുന്ന ഇന്റഗ്രേറ്റഡ് ബി.എഡ് എന്‍ട്രന്‍സ് പരീക്ഷകള്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവെച്ചു. പരീക്ഷ തുടങ്ങിയതിന് ശേഷമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നടപടി. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് എന്‍.ടി.എ അറിയിച്ചു.
ഓണ്‍ലൈനായി നടക്കുന്ന പരീക്ഷയില്‍ വിവിധ വിഷയങ്ങളില്‍ ചോദ്യപേപ്പര്‍ ലഭിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഒന്നരയ്ക്ക് വിദ്യാര്‍ഥികളെല്ലാം പരീക്ഷ ഹാളിലേക്കെത്താനും, രണ്ട് മണിയോടെ പരീക്ഷ ആരംഭിക്കണമെന്നുമായിരുന്നു നിര്‍ദേശം.
കേരളത്തില്‍ ആകെ 9 ജില്ലകളിലാണ് പരീക്ഷ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നത്. ദേശീയ തലത്തില്‍ 6100 സീറ്റുകളിലേക്കാണ് പരീക്ഷ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."