HOME
DETAILS
MAL
സീഡ് അതോറിറ്റിയിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും: മന്ത്രി വി.എസ് സുനില്‍കുമാര്‍
backup
August 30 2016 | 04:08 AM
കൊച്ചി: സംസ്ഥാനത്ത് സീഡ് അതോറിറ്റിയിലെ വിത്ത് ഇടപാടുകളില്‍ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ഒരേ ഏജന്‍സികള്‍ക്കു തുടര്‍ച്ചയായി നല്കിയ കരാറുകള്‍ റദ്ദാക്കാനും മന്ത്രി നിര്‍ദേശം നല്കി. ഉദ്യോഗസ്ഥ തലപ്പത്ത് അഴിച്ചുപണി നടത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് വിത്ത് ശേഖരിക്കാതെ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്‍ വിത്തിറക്കുമതി നടത്തി. മറ്റു സംസ്ഥാനങ്ങളില്‍ 16 രൂപയുള്ള വിത്ത് 40 രൂപയ്ക്ക് കര്‍ഷകര്‍ക്ക് നല്‍കിയാണ് കോടികളുടെ വെട്ടിപ്പ് നടത്തിയത്. കൂടാതെ മറ്റു വിത്തിനങ്ങളുടെ നടപടിക്രമങ്ങളും അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."