HOME
DETAILS
MAL
കളമശ്ശേരി നഗരസഭയില്‍ 22 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു
Web Desk
June 19 2024 | 05:06 AM
കൊച്ചി: എറണാകുളത്ത് കളമശ്ശേരി നഗരസഭയില്‍ 22 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്കടക്കം രോഗമുണ്ട്. പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ അടിയന്തരയോഗം വിളിച്ചു. കഴിഞ്ഞ മാസം കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. 200 ലധികം പേര്‍ക്കാണ് രോഗബാധയുണ്ടായത്.
ചൂട് കൂടിയതോടെ റോഡിന് ഇരുവശങ്ങളിലും കൂള്‍ഡ്രിങ്സ് കടകളുടെ എണ്ണവും കൂടുകയും അവിടുന്ന് പാനീയങ്ങള്‍ വാങ്ങികുടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. ഇത്തരം കടകളില്‍ നിന്നാവാം രോഗം പടര്‍ന്നതെന്ന സംശയത്തിലായിരുന്നു ആരോഗ്യവകുപ്പ്. ഈ സാഹചര്യത്തില്‍ ജ്യൂസ് കടകളിലേക്കുള്‍പ്പെടെ വരുന്ന ഐസ്ക്യൂബുകള്‍ എവിടെ നിന്നാണ് വരുന്നതെന്നു പരിശോധിക്കുമെന്നും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."