ബലിപെരുന്നാളിനെതിരെ അധിക്ഷേപ പരാമര്‍ശം; 'തികച്ചും അപലപനീയം', പ്രതിഷേധിച്ച് എസ്.വൈ.എസ്
കോഴിക്കോട്: സോഷ്യല്‍ മീഡിയവഴി ബലിപെരുന്നാളിനെതിരേ അധിക്ഷേപ പോസ്റ്റുമായി സിപിഎം ലോക്കല്‍ സെക്രട്ടറി. കോഴിക്കോട് പുതുപ്പാടി ലോക്കല്‍ സെക്രട്ടറി ഷൈജലാണ് വിവാദ പോസ്റ്റിട്ടത്. പുതുപ്പാടിയിലെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും പഞ്ചായത്ത് മെമ്പര്‍മാരുമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പാണിത്. കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവത്തില്‍ പ്രതിഷേധവുമായി എസ് വൈ എസ് പുതുപ്പാടി കമ്മിറ്റി രംഗത്തെത്തി. സിപിഎം പുതുപ്പാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ പഞ്ചായത്ത് മെമ്പറുമായ വ്യക്തി സാമൂഹിക മാധ്യമത്തിലൂടെ നടത്തിയ ഇസ്ലാമിക വിരുദ്ധ പരാമര്‍ശം തികച്ചും അപലപനീയമാണെന്നും മതസ്പര്‍ദ്ധ വളര്‍ത്താനും, സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാനുമുള്ള ഇത്തരം ശ്രമങ്ങള്‍ ഏതു ഭാഗത്തു നിന്നായാലും അതിനെ ശക്തിയായി എതിര്‍ക്കണമെന്നും ഇത്തരം വ്യക്തികളെ പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ക്ക് തങ്ങളുടെ അംഗങ്ങളെ നിലക്ക് നിര്‍ത്താന്‍ ബാധ്യത ഉണ്ടെന്നും എസ് വൈ എസ് വ്യക്തമാക്കി.
കൂടാതെ മുസ്ലിം ലീഗ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശമാണ് ഷൈജല്‍ നടത്തിയതെന്ന് ആരോപിച്ചാണ് പരാതി.
അതേസമയം സംഭവത്തില്‍ പ്രതികരണവുമായി സിപിഐ (എം) രംഗത്തെത്തി. പ്രാദേശിക ഗ്രൂപ്പില്‍ മുസ്ലീം വിശ്വാസികളില്‍ തെറ്റിദ്ധാരണയ്ക്കിടയാക്കും വിധം മതപരമായ വിഷയത്തില്‍ പാര്‍ട്ടി നയത്തിന് വിരുദ്ധമായി പോസ്റ്റിട്ട നടപടിയെ തുടര്‍ന്ന് ഷൈജലിനെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് സിപിഐ (എം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."