HOME
DETAILS

പ്രജ്വല്‍ രേവണ്ണയുടെ സഹോദരന്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് ജെ.ഡി.എസ് പ്രവർത്തകന്‍റെ പരാതി; കേസ്

  
Web Desk
June 22, 2024 | 4:17 PM

sexual assault case against prajwal revannas  brother

ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ ബിജെപി സ്ഥാനാര്‍ഥി പ്രജ്വല്‍ രേവണ്ണയുടെ സഹോദരനായ സൂരജ് രേവണ്ണയ്‌ക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ്. ജെ.ഡി.എസ് പ്രവര്‍ത്തകന്റെ പരാതിയിലാണ് സൂരജിനെതിരെ കര്‍ണാടക പൊലിസ് കേസെടുത്തത്. ജോലി തേടി ഫാം ഹൗസിലെത്തിയപ്പോള്‍ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. 

ജൂണ്‍ 16ന് ഹാസന്‍ ജില്ലയിലെ ഗന്നിക്കടയിലുള്ള ഫാം ഹൗസില്‍ വെച്ച് സൂരജ് രേവണ്ണ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിക്കാരന്‍ പറഞ്ഞു. ഇതിന് പിന്നാലെ പണവും ജോലിയും വാഗ്ദാനം ചെയ്ത് രേവണ്ണയുടെ ആളുകള്‍ തന്നെ സമീപിച്ചെന്നും ഹോളനരസിപുര ടൗണ്‍ സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ ചെന്നെങ്കിലും അവര്‍ നിരസിക്കുകയായിരുന്നെന്നും പരാതിക്കാരന്‍ ആരോപിച്ചു. തുടര്‍ന്ന് ബെംഗളൂരുവിലെ ഡിജി ഓഫീസിലെത്തിയാണ് പരാതി നല്‍കിയത്. 


ബലാത്സംഗക്കേസില്‍ പ്രതിയായ പ്രജ്വല്‍ രേവണ്ണയെ ബെംഗളൂരുവിലെ പ്രത്യേക കോടതി ജുഡീഷ്യല്‍ കസ്റ്റഡയില്‍ റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് സഹോദരന്‍ സൂരജിനെതിരെയും ലൈംഗികാരോപണം ഉയര്‍ന്നിരിക്കുന്നത്. അതേസമയം തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് ജെഡിഎസ് പ്രവര്‍ത്തകനെതിരെ കേസ് കൊടുത്തിരിക്കുകയാണ് സൂരജ് രേവണ്ണ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും; സന്ദർശകർക്ക് മുന്നറിയിപ്പുമായി അക്കോർ

uae
  •  a day ago
No Image

മദ്യം വ്യാപിപ്പിക്കാനുള്ള സർക്കാർ നീക്കം അപലപനീയം: സമസ്ത പോഷക സംഘടനാ നേതാക്കൾ

Kerala
  •  a day ago
No Image

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമം; വിമാനത്തിൽ കയറും മുൻപ് 'എയർ സുവിധ' ഹെഡ് ഡിക്ലറേഷൻ നിർബന്ധം

uae
  •  a day ago
No Image

ഒളിച്ചോടിയാൽ നാണക്കേട്, പ്രീ വെഡ്ഡിംഗ് യാത്ര മുടക്കി; കേതനെ കൊക്കയിലേക്ക് തള്ളിയിടും മുൻപ് സിയയും കാമുകനും വിളിച്ചത് 2004 തവണ!

National
  •  a day ago
No Image

പണി നടക്കാതെ കരാറുകാരന് കോടികൾ; തമിഴ്‌നാട് മുൻ മന്ത്രി ഇ.വി. വേലുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്, ഒന്നാം പ്രതി!

crime
  •  a day ago
No Image

മാസപ്പടി കേസ്: വീണ ടിയെ ഇഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു; കനത്ത സുരക്ഷയിൽ കൊച്ചിയിൽ മാരത്തൺ ചോദ്യം ചെയ്യൽ, വീണ്ടും സമൻസ്

Kerala
  •  a day ago
No Image

മസ്‌കത്തിൽ നിന്നും അബുദബിയിലേക്ക് ഒമാൻ എയറിന്റെ പുതിയ പ്രതിദിന സർവീസ്; ജൂലൈ 9 മുതൽ ആരംഭിക്കും

oman
  •  a day ago
No Image

സൈലൻസറിലൂടെ 'തീ തുപ്പും'; കാതടപ്പിക്കുന്ന ശബ്ദവുമായി പൂക്കികളുടെ സാഹസിക പാച്ചിൽ; കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  a day ago
No Image

ഒമാനിലെ സുഹാറിൽ യാത്രാബസ് മറിഞ്ഞ് 18 പേർക്ക് പരുക്ക്

oman
  •  a day ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോച്ച് മനുവിന് 35 വർഷം കഠിനതടവ്, ഇത് രണ്ടാമത്തെ ശിക്ഷ!

crime
  •  a day ago