HOME
DETAILS

എന്‍.ടി.എ ഡയറക്ടര്‍ ജനറല്‍ സുബോധ് കുമാര്‍ സിങ്ങിനെ മാറ്റി

  
Web Desk
June 22, 2024 | 4:38 PM

nta director removed

എന്‍.ടി.എയുടെ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്ത് നിന്ന് സുബോധ് കുമാര്‍ സിങ്ങിനെ മാറ്റി. പകരം പ്രദീപ് സിങ് കരോളക്കായിരിക്കും താത്ക്കാലിക ചുമതല.നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകള്‍ വന്‍ വിവാദമായി മാറിയ പശ്ചാത്തലത്തിലാണ് എന്‍.ടി.എ ഡയറക്ടര്‍ ജനറലിനെ കേന്ദ്രം മാറ്റിയിരിക്കുന്നത്.മുതിര്‍ന്ന ഐ.എ.എസ് ഓഫിസറായ സുബോധ് കുമാര്‍ സിങ് 2023 ജൂണിലാണ് എന്‍.ടി.എ ഡയറക്ടര്‍ ജനറലായി നിയമിതനായത്. ഛത്തീസ്ഗഢ് കേഡറില്‍ നിന്നുള്ള 1997 ബാച്ച് ഐ.എ.എസ് ഓഫിസറാണ്. ഭക്ഷ്യ, പൊതുവിതരണ വകുപ്പില്‍ അഡിഷണല്‍ സെക്രട്ടറിയായിരിക്കെയാണ് എന്‍.ടി.എ ഡയറക്ടര്‍ ജനറലായി നിയമിതനായത്.

നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകള്‍ തലവേദനയായ പശ്ചാത്തലത്തില്‍ പരീക്ഷ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായ ഏഴംഗ സമിതിയാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ) മുഖേനയുള്ള പരീക്ഷകളുടെ സുതാര്യവും സുഗമവുമായ നടത്തിപ്പ് ഉറപ്പാക്കുക.

പരീക്ഷ നടത്തിപ്പ്, ഡാറ്റ സുരക്ഷ പ്രോട്ടോക്കോള്‍ മെച്ചപ്പെടുത്തല്‍, എന്‍.ടി.എയുടെയും ഘടനയും പ്രവര്‍ത്തനവും മെച്ചപ്പെടുത്തല്‍ എന്നിവയില്‍ സമിതി പഠനം നടത്തും. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ബി ജെ റാവു, ഡല്‍ഹി എയിംസ് മുന്‍ ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ എന്നിവരും സമിതിയിലുണ്ട്. രണ്ട് മാസത്തിനകം സമിതി വിദ്യാഭ്യാസ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

നീറ്റ്, നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ, പരീക്ഷാത്തട്ടിപ്പ് തടയാന്‍ ഫെബ്രുവരിയില്‍ പാസാക്കിയ നിയമം കഴിഞ്ഞ ദിവസം മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രാബല്യത്തിലാക്കിയിരുന്നു. പുതിയ നിയമപ്രകാരം ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയാല്‍ മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെ ജയില്‍ശിക്ഷയും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാം. എല്ലാ കുറ്റങ്ങള്‍ക്കും ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് വൻ അഗ്നിബാധ: മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു; കോടികളുടെ നഷ്ടം

Kerala
  •  a day ago
No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  a day ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  a day ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  a day ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  a day ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  a day ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  a day ago
No Image

2026-ൽ യുഎഇയിലെ പണമിടപാടുകൾ മാറും; നിങ്ങൾ കാണാനിടയുള്ള 6 സുപ്രധാന മാറ്റങ്ങൾ

uae
  •  a day ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  a day ago