HOME
DETAILS

 'കെ.കെ ശൈലജ മുഖ്യമന്ത്രി ആകുന്നതാണ് ജനങ്ങള്‍ക്കിഷ്ടം അതുകൊണ്ടാണ് ലോക്സഭയില്‍ അവര്‍ തോറ്റത്' സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ പി. ജയരാജന്‍ 

  
Web Desk
June 23 2024 | 02:06 AM

'People want KK Shailaja to be the Chief Minister, that's why they lost in the Lok Sabha', said P in the CPM State Committee. Jayarajan

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട പഴിചാരലുകള്‍ തുടരുന്നതിനിടെ പുതിയ വിവാദത്തിന് തിരികൊളുത്തുന്ന പ്രസ്താവനയുമായി പി.ജയരാജന്‍. വടകരയില്‍ കെ.കെ ശൈലജയുടെ പരാജയത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭാവിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കാന്‍ കഴിയുന്ന നേതാവായതുകൊണ്ടാണു കെ.കെ.ശൈലജ വടകരയില്‍ പരാജയപ്പെട്ടതെന്ന് അദ്ദേഹം തുറന്നടിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയിലാണ് പി.ജയരാജന്‍ അഭിപ്രായ പ്രകടനം നടത്തിയത്. 

വടകരയിലെ ജനങ്ങള്‍ക്കും ശൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് ആഗ്രഹമുണ്ട്. ശൈലജയെ ഒതുക്കുന്നതിന് വേണ്ടിയാണ് ലോകസഭിലേക്ക് മത്സരിപ്പിച്ചതെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായി. ശൈലജയെ ഡല്‍ഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തുതന്നെ നിര്‍ത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോല്‍വിയുടെ ഘടകമാണെന്നും ജയരാജന്‍ തുറന്നടിച്ചു.

മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയും സമീപനവും മാറണമെന്ന് സംസ്ഥാന സമിതി യോഗത്തില്‍ സി.പി.എം നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കാതിരുന്ന സര്‍ക്കാരിന്റെ സമീപനവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. വിമര്‍ശനങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.

സാമ്പത്തിക ഞെരുക്കവും ധനകാര്യ മാനേജ്‌മെന്റും തോല്‍വിക്കു കാരണമായെന്ന ആക്ഷേപവും സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നിരുന്നു. ഇതു തന്നെ ലക്ഷ്യമിട്ടാണെന്ന വികാരത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിക്കു വിശ്വാസമില്ലെങ്കില്‍ ഒഴിയാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധനമന്ത്രി പ്രകടിപ്പിച്ചെന്നാണു വിവരം. മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ഇതിനെ അനുകൂലിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഭൂരിപക്ഷ ന്യൂനപക്ഷ  പിന്നാക്ക വേര്‍തിരിവില്ലാതെ എല്ലാ വിഭാഗങ്ങളുടെയും വോട്ടു ചോര്‍ന്നെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. പൗരത്വ നിയമഭേദഗതിയില്‍ ഊന്നിയുളള പാര്‍ട്ടിയുടെ പ്രചാരണം തിരിച്ചടിച്ചെന്നും കണക്കുകൂട്ടുന്നു. മുസ്‌ലിം ജനവിഭാഗങ്ങളെ കൂടെ നിര്‍ത്താനായി ആവിഷ്‌കരിച്ച പൗരത്വനിയമഭേദഗതി വിരുദ്ധ മുദ്രാവാക്യം കൊണ്ടു പ്രയോജനം ഉണ്ടായതു കോണ്‍ഗ്രസിനാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിഭാഗത്തെ പ്രീണിപ്പിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുവെന്ന തോന്നല്‍ ഭൂരിപക്ഷ വിഭാഗങ്ങളെ അകറ്റിയെന്ന് മാത്രമല്ല ന്യൂനപക്ഷ വിഭാഗങ്ങളുടെയും എതിര്‍പ്പിനു കാരണമായി. ഇത് ബി.ജെ.പിക്കാണ് ഗുണം ചെയ്തത്. ഈഴവ വിഭാഗങ്ങളിലേക്കു മാത്രമല്ല, പിന്നാക്ക വോട്ടു ബാങ്കിലേക്കും ബി.ജെ.പി കയറാന്‍ ഇതിടയാക്കി. പിന്നാക്ക പട്ടികജാതി വിഭാഗങ്ങളെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവഗണന അകറ്റിയെന്ന വിമര്‍ശനം യോഗത്തിലുണ്ടായി. ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതും ലൈഫ് പദ്ധതിയും മറ്റും നീണ്ടുപോകുന്നതും സര്‍ക്കാരിനോടുളള അകല്‍ച്ചയ്ക്കു കാരണമായെന്നും വിലയിരുത്തലില്‍ ചൂണ്ടിക്കാട്ടുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ഒരു പൊലിസുകാരൻ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്ക്

National
  •  a month ago
No Image

മലേറിയ പകർച്ചവ്യാധിക്കെതിരെ ഒന്നിച്ച് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയും ഐഐടി മദ്രാസും

uae
  •  a month ago
No Image

പൂജപ്പുര ജയിലിലെ ക്യാന്റീനിൽ മോഷണം; സംഭവം പൊലിസിന്റെ മൂക്കിൻതുമ്പത്ത്, നഷ്ടമായത് നാല് ലക്ഷം രൂപ

Kerala
  •  a month ago
No Image

ഹൈദരാബാദിൽ ശോഭാ യാത്രയ്ക്കിടെ വൈദ്യുതാഘാതം; രഥം വൈദ്യുത ലൈനിൽ തട്ടി വൈദ്യുതാഘാതമേറ്റ് അഞ്ച് മരണം

National
  •  a month ago
No Image

വേടനെതിരെ ലൈംഗികാതിക്രമ പരാതിയുമായി രണ്ട് ഗവേഷക വിദ്യാര്‍ഥികള്‍; വെളിപെടുത്തല്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കേ 

Kerala
  •  a month ago
No Image

എറണാകുളം-തൃശൂർ ദേശീയപാതയിൽ വീണ്ടും ഗതാഗതക്കുരുക്ക്; കിലോമീറ്ററുകൾ നീണ്ട് വാഹനങ്ങളുടെ നിര; വഴി തിരിച്ചുവിടുന്നു

Kerala
  •  a month ago
No Image

‘വാട്‌സ്ആപ്പ് സ്‌ക്രീൻ മിററിംഗ് ഫ്രോഡ്’; ഒറ്റ വീഡിയോ കോൾ വഴി ബാങ്ക് അക്കൗണ്ട് കാലിയാകും

crime
  •  a month ago
No Image

എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനിടെ ഷോക്കേറ്റു; യുവാവിന്റെ കയ്യിന് പരുക്ക്

National
  •  a month ago
No Image

മണിക്കൂറുകൾ നീണ്ട ആശങ്ക,  വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയിട്ടില്ലെന്ന് എയർ ഇന്ത്യ; ഒടുവിൽ മറ്റൊരു വിമാനം ഡൽഹിയിലെത്തി 

Kerala
  •  a month ago
No Image

വടക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Weather
  •  a month ago