HOME
DETAILS

രണ്ട് ദിവസത്തിനിടെ കടുവ കൊന്നത് നാല് പശുക്കളെ; ജഡവുമായി റോഡ് ഉപരോധിച്ച് നാട്ടുകാര്‍

  
June 23, 2024 | 5:47 AM

tiger-scare-in-kenichira-four-cows-killed-in-three-days

വയനാട്: കേണിച്ചിറയില്‍ കടുവയുടെ ആക്രമണം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കടുവ നാല് പശുക്കളെയാണ് കൊന്നത്. മാളിയേക്കല്‍ ബെന്നിയുടെ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന രണ്ട് പശുക്കളെയാണ് ഞായറാഴ്ച്ച പുലര്‍ച്ചെ കടുവ ആക്രമിച്ചത്. ശബ്ദം കേട്ടെത്തിയ ബെന്നി ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ കടുവയെ കണ്ടിരുന്നു. കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് ചത്ത പശുക്കളുടെ ജഡവുമായി  നാട്ടുകാര്‍ നടുറോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി. കടുവയെ കൂടു സ്ഥാപിച്ച് പിടിക്കുക എന്ന വനം വകുപ്പിന്റെ നടപടിയില്‍ ഫലം കാണാത്തതിനാല്‍ മയക്കുവെടി വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സുല്‍ത്താന്‍ ബത്തേരി-പനമരം റോഡ് ആണ് നാട്ടുകാര്‍ ഉപരോധിക്കുന്നത്. 

അതേസമയം, കേണിച്ചിറയില്‍ ഇറങ്ങിയ കടുവയെ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞതായി വനം വകുപ്പ് അറിയിച്ചിരുന്നു. പത്തു വയസ്സുള്ള 'തോല്‍പ്പെട്ടി 17' എന്ന ആണ്‍ കടുവയാണ് കേണിച്ചിറയില്‍ ഇറങ്ങിയിരിക്കുന്നത്. എടക്കാട് മാന്തടത്തില്‍ വ്യാഴാഴ്ച പശുവിനെ കൊന്ന കടുവയെ പിടിക്കുന്നതിന് കൂടും നിരീക്ഷണത്തിനു കാമറകളും സ്ഥാപിച്ചെങ്കിലും ഇന്നലെയും കടുവ കൂട്ടിലായില്ല. പിന്നാലെ കടുവയെ കുടുക്കാന്‍ മറ്റൊരു കൂടുകൂടി വനംവകുപ്പ് പ്രദേശത്ത് സ്ഥാപിച്ചു. 

സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റെയ്ഞ്ച് പരിധിയിലാണ് എടക്കാട് മാന്തടം. മാന്തടത്തില്‍ കടുവ ആക്രമണത്തില്‍ പശു ചത്ത സ്വകാര്യ സ്ഥലത്തിന് സമീപമാണ് ആദ്യകൂട് സ്ഥാപിച്ചത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെത്തുടര്‍ന്നാണ് കൂട് എത്തിച്ചത്. ഇതിനു മുമ്പ് കാമറകള്‍ സ്ഥാപിച്ചിരുന്നു. തേക്കെപുന്നാപ്പള്ളില്‍ വര്‍ഗീസിന്റെ മൂന്നു വയസുള്ള കറവപ്പശുവിനെയാണ് കടുവ കൊന്നത്. സ്വകാര്യഭൂമിയില്‍ കെട്ടിയിരുന്ന പശുവിനെ അഴിക്കാന്‍ വൈകിട്ട് അഞ്ചോടെ എത്തിയ വര്‍ഗീസ് കണ്ടത് പശുവിന്റെ ജഡം വലിച്ചിഴയ്ക്കുന്ന കടുവയെയാണ്. സമീപത്ത് കെട്ടിയിരുന്ന മറ്റൊരു പശുവുമായി വീട്ടിലേക്ക് മടങ്ങിയ വര്‍ഗീസ് അറിച്ചത് അനുസരിച്ച് പ്രദേശവാസികള്‍ സംഘടിച്ചെത്തിയപ്പോഴേക്കും കടുവ വനത്തില്‍ മറഞ്ഞിരുന്നു. രാത്രി കാടിറങ്ങിയ കടുവ പശുവിന്റെ ജഡത്തിന്റെ കുറച്ചുഭാഗം ഭക്ഷിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം ഉദ്യോഗസ്ഥര്‍ പശുവിന്റെ ജഡം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മറവുചെയ്യാന്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികള്‍ അനുവദിച്ചില്ല. കടുവയെ കൂടുവച്ച് പിടിക്കുന്നതില്‍ തീരുമാനമായതിന് ശേഷം ജഡം മറവുചെയ്താല്‍ മതിയെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും തദ്ദേശവാസികളില്‍ ചിലരുമായി വാക്കേറ്റമുണ്ടായി. പശുവിന്റെ ജഡം കിടന്നതിന് കുറച്ചകലെ വെള്ളിയാഴ്ച വൈകിട്ട് നാലോടെ കടുവ വീണ്ടുമെത്തി. വനസേനാംഗങ്ങളടക്കം കടുവയെ നേരില്‍ കണ്ടു. ഈ വിവരം വനം ഉദ്യോഗസ്ഥര്‍ മേലധികാരികളെ അറിയിച്ചതിനെ തുടര്‍ന്നാണ് കൂട് സ്ഥാപിക്കുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്. 

കടുവയെ ആകര്‍ഷിക്കുന്നതിന് പശുവിന്റെ ശരീരഭാഗം കൂട്ടില്‍ വച്ചിട്ടുണ്ട്. ഇന്നലെയും കടുവ പ്രദേശത്തെത്തി. ഇതോടെയാണ് വനംവകുപ്പ് രണ്ടാമത്തെ കൂടും സ്ഥാപിച്ചത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.പി അബ്ദുള്‍ ഗഫൂര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറുമാരായ പി.വി സുന്ദരേശന്‍, കെ.യു മണികണ്ഠന്‍, കെ. മുകുന്ദന്‍, എം.എസ് സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ച് കടുവയെ നിരീക്ഷിക്കുന്നത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയറിലെ കൊഴുപ്പ് ഉരുകിപ്പോവാന്‍ ഉലുവ കഴിക്കേണ്ടത് ഈ രീതിയില്‍ മാത്രം.... 

Kerala
  •  4 days ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നു; 2024 മുതല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്  279 പേര്‍

International
  •  4 days ago
No Image

പി.എം ശ്രീ: സി.പി.ഐയ്ക്ക് വഴങ്ങാന്‍ സര്‍ക്കാര്‍; പിന്‍മാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിന് കത്ത് അയക്കും

Kerala
  •  4 days ago
No Image

കോടികള്‍ മുടക്കി ക്ലൗഡ് സീസിങ് നടത്തിയെങ്കിലും ഡല്‍ഹിയില്‍ മഴ പെയ്തില്ല, പാളിയത് എവിടെ? എന്തുകൊണ്ട്?

National
  •  4 days ago
No Image

ബഹ്‌റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

bahrain
  •  4 days ago
No Image

തയ്യല്‍ക്കാരന്‍ സമയത്തു ബ്ലൗസ് തയ്ച്ചു നല്‍കിയില്ല; യുവതിക്ക് 7000 രൂപ നല്‍കാന്‍ തയ്യല്‍കാരനോട് കോടതി 

Kerala
  •  4 days ago
No Image

2027 ലോകകപ്പിൽ ഇന്ത്യക്കായി കളിക്കണം: ലക്ഷ്യം തുറന്ന് പറഞ്ഞ് സൂപ്പർതാരം

Cricket
  •  4 days ago
No Image

അപ്പൂപ്പന്റെ കൈ വിട്ട് പുറത്തേക്ക് ഓടിയ നാലര വയസുള്ള കുട്ടി വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍

Kerala
  •  4 days ago
No Image

ഗസ്സയില്‍ കനത്ത വ്യോമാക്രമണവുമായി വീണ്ടും ഇസ്‌റാഈല്‍; 24 കുഞ്ഞുങ്ങള്‍ ഉള്‍പെടെ 60ലേറെ മരണം, നിരവധി പേര്‍ക്ക് പരുക്ക് 

International
  •  4 days ago
No Image

ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സഞ്ജു; ഓസ്‌ട്രേലിയക്കെതിരെ കാത്തിരിക്കുന്നത് ചരിത്രനേട്ടം 

Cricket
  •  4 days ago