HOME
DETAILS

ഐഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുകയാണോ? 50,000രൂപക്ക് താഴെ ലഭിക്കുന്ന മോഡലുകള്‍ അറിയാം

  
June 23, 2024 | 2:20 PM

iphones under 50k range

ഐഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന പ്രവണതയാണ് ഈയിടെയായി കണ്ടു വരുന്നത്.
നേരത്തെ ഉയര്‍ന്ന വില മൂലം ഐഫോണുകള്‍ എന്നത് ഒരു സ്വപ്‌നമാക്കി വെച്ചിരുന്നവര്‍ക്ക് പോലും നിലവില്‍ അടിക്കടി വരുന്ന ഓഫറുകളും. ഇ.എം.ഐ ഓപ്ഷനുകളാലും ഐഫോണുകള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നുണ്ട്.കൂടാതെ 50,000 രൂപയില്‍ താഴെയും നമ്മുടെ മാര്‍ക്കറ്റില്‍ നിലവില്‍ ഐഫോണുകള്‍ ലഭ്യമാണ്. അവയെക്കുറിച്ചറിയാം


ഐഫോണ്‍ എക്‌സ്ആര്‍ (iPhone XR): 2018ലാണ് ഈ മോഡലിനെ ബ്രാന്‍ഡ് മാര്‍ക്കറ്റിലേക്ക് അവതരിപ്പിച്ചത്.
iOS 18 അപ്‌ഡേറ്റിന് യോഗ്യമായ മോഡലുകളില്‍ ഒന്നാണിത്.A12 ബയോണിക് ചിപ്പിനൊപ്പം മികച്ച പെര്‍ഫോമന്‍സും വാഗ്ധാനം ചെയ്യുന്ന ഈ മോഡല്‍, സെക്കന്റ് ഹാന്‍ഡ് മാര്‍ക്കറ്റില്‍ 20,000 രൂപക്ക് വരെ ലഭ്യമാണ്.


ഐഫോണ്‍ 11 (iPhone 11):ഐഒഎസ് 18 അപ്‌ഡേറ്റ് ലഭിക്കുന്ന മറ്റൊരു മോഡലാണ് ഐഫോണ്‍ 11. ഫ്‌ലിപ്പ്കാര്‍ട്ടില്‍ അടിസ്ഥാന മോഡലിന് 36,999 രൂപ മുതല്‍ ഇത് ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ സെക്കന്റ് ഹാന്റ് മാര്‍ക്കറ്റില്‍ നിന്നും 25,000 രൂപയ്ക്ക് താഴെ വിലയില്‍ ഈ ഫോണ്‍ ലഭ്യമാകും.


ഐഫോണ്‍ 12 (iPhone 12):ഐഫോണ്‍ 12 അടിസ്ഥാന 64 ജിബി വേരിയന്റിന് 39,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഫ്‌ലിപ്കാര്‍ട്ട് 2,000 രൂപയുടെ അധിക ബാങ്ക് കിഴിവും വാഗ്ദാനം ചെയ്യുന്നു. ഇത് വില 37,999 രൂപയായി കുറയ്ക്കും. പുതുക്കിയ മോഡല്‍ പരിഗണിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ 30,000 രൂപയില്‍ താഴെ നിങ്ങള്‍ക്ക് ഇത് ലഭിക്കും.


ഐഫോണ്‍ 13 (iPhone 13): മുകളില്‍ പറഞ്ഞ ഫോണുകള്‍ കൂടാതെ ഐഫോണ്‍ 13നും iOS 18 അപ്‌ഡേറ്റും ലഭിക്കും. സ്മാര്‍ട്ട്‌ഫോണിന്റെ വില 50,000 രൂപയ്ക്ക് മുകളില്‍ ആണെങ്കിലും, മണ്‍സൂണ്‍ മൊബൈല്‍ മാനിയ വില്‍പ്പന സമയത്ത് ആമസോണില്‍ ഉപകരണം വെറും 48,799 രൂപയ്ക്ക് ലഭിക്കും. സൂചിപ്പിച്ച ഉപകരണങ്ങള്‍ക്ക് പുറമെ, ചില പഴയ മോഡലുകള്‍ക്കും ഏറ്റവും പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ലഭ്യമാണ്. ഐഒഎസ് 18 അപ്‌ഡേറ്റ് ലഭിക്കുന്ന ഐഫോണുകളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. അറിയാത്തവര്‍ക്കായി ഒരു കാര്യവും കൂടെ പറഞ്ഞോട്ടെ... iOS 18 ഡെവലപ്പര്‍ ബീറ്റ ഇതിനകം ലഭ്യമാണ്. അതേ സമയം പബ്ലിക് ബീറ്റ അടുത്ത മാസം പുറത്തിറങ്ങും.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  3 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  3 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  3 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  3 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  3 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  3 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  3 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  3 days ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  3 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  3 days ago