HOME
DETAILS

വീടുകളില്‍ ഈച്ച ശല്യം അസഹനീയമായോ? പരിഹാരമുണ്ട്

  
June 23 2024 | 14:06 PM

natural remedies to get rid ofhouseflies

മഴക്കാലത്ത് കേരളത്തിലെ ഭൂരിഭാഗം വീടുകളിലും ഈച്ചകളുടെ ശല്യം വളരെ സാധാരണമാണ്. എളുപ്പത്തില്‍ രോഗകാരികളെ നമ്മുടെ ശരീരത്തിലെത്തിക്കാന്‍ കഴിവുള്ള ഈച്ചകളെ നിയന്ടരിച്ചില്ലെങ്കില്‍ അത് വലിയ തോതില്‍ അപകടം ഉണ്ടാക്കും. മറ്റുള്ള പ്രാണികളെ പോലെ ദേഹത്തില്‍ കടിച്ചു ശല്യമൊന്നും ഉണ്ടാകുകയില്ലെങ്കിലും രോഗങ്ങള്‍ പരത്തുന്ന കാര്യത്തില്‍ മുന്നില്‍ തന്നെയാണ് ഇവര്‍. കോളറ, വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ പല രോഗങ്ങളും പരത്തുന്നതിന് ഈച്ചകള്‍ കാരണമാവാറുണ്ട്.


സാധാരണയായി സ്‌പ്രേകള്‍ ഉപയോഗിച്ചാണ് നമ്മള്‍ ഈച്ചകളെ തുരത്താറുള്ളത്. എന്നാല്‍ വിപണിയില്‍ ഇന്ന് ലഭ്യമായ പല സ്‌പ്രേകളും ആരോഗ്യത്തിന് വളരെ ദോഷകരമാണ്. അതിനാല്‍ ഇത്തരം സ്‌പ്രേകള്‍ ഒഴിവാക്കി പ്രകൃതിദത്തമായ രീതികള്‍ ഉപയോഗിച്ച് ഈച്ച ശല്യം തടയാവുന്നതേയുള്ളൂ.

1, പുതിനയും തുളസിയും

ഈച്ചകളെ അകറ്റുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് പുതിനയും തുളസിയും. ഈച്ചകളെ അകറ്റാന്‍ വളരെ ഫലപ്രദമായ 
റിപ്പല്ലെന്റുകളാണിവ.പ്രത്യേകിച്ചും പുതിനയുടെ രൂക്ഷ സുഗന്ധം ഇവയെ ആട്ടിയോടിക്കും. കുറച്ച് തുളസിയിലകളും പുതിനാ ഇലകളും എടുത്ത് ഇതിലേക്ക് അല്പം വെള്ളവും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. അല്പം വെള്ളവും കൂടി ചേര്‍ത്ത് മിക്‌സ് ചെയ്ത് ഒരു സ്‌പ്രേ കുപ്പിയിലേക്ക് പകര്‍ത്തി ഒഴിച്ച് ഈച്ച ശല്യം ഉള്ള പ്രദേശങ്ങളില്‍ പ്രയോഗിക്കുക. ഈച്ചകളെ ഇതിലൂടെ വിജയകരമായി തുരത്താന്‍ സാധിക്കും.


2 വിനാഗിരി

ഈച്ചകളെ തുരത്താന്‍ വിനാഗിരിയും ഫലപ്രദമാണ്.
രു പാത്രത്തില്‍ കുറച്ച് വിനാഗിരി ഒഴിച്ച് വയ്ക്കുക. ഈ പാത്രത്തിന് ഉപരിതലം ഒരു പ്ലാസ്റ്റിക് റാപര്‍ ഉപയോഗിച്ച് പൊതിയുക. ഇതിനു മുകളിലായി വളരെ ചെറിയ ദ്വാരങ്ങള്‍ ഇടുക. വിനാഗിരിയുടെ മണം ഈച്ചകളെ എളുപ്പത്തില്‍ ആകര്‍ഷിക്കാന്‍ വഴിയൊരുക്കും. എന്നാല്‍ പാത്രത്തിന് ഉള്ളില്‍ കയറി കഴിയുമ്പോള്‍ ഈച്ചകള്‍ നശിക്കും.

 


3 സാള്‍ട്ട് വാട്ടര്‍ സ്‌പ്രേ

ഈച്ചകളെ ഫലപ്രദമായി ഒഴിവാക്കാനുള്ള ചെലവ് കുറഞ്ഞ മാര്‍ഗ്ഗമാണ് 
 ഉപ്പുവെള്ളം. ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ഉപ്പ് കലര്‍ത്തി നന്നായി ഇളക്കുക. ഈ ദ്രാവകം ഒരു സ്‌പ്രേ കുപ്പിയിലേക്ക് പകര്‍ത്തി ഒഴിച്ചശേഷം വീടിനുള്ളിലും പരിസരങ്ങളിലും ഈച്ചകള്‍ പതിവായി പറക്കുന്നിടത്ത് ഇത് പ്രയോഗിക്കുക. ഉപ്പിലെ ലവണ രസം ഈച്ചകളെ ഏറ്റവും ഫലപ്രദമായി അകറ്റിനിര്‍ത്തും. 


4 ഓറഞ്ച് തൊലി

ഈച്ചയെ തുരത്താന്‍ ഫലപ്രദമായ മറ്റൊരു വഴിയാണ് ഓറഞ്ച് തൊലി.ഓറഞ്ച് തൊലികള്‍ ചെറുതായി നനച്ച ശേഷം ഒരു തുണിയില്‍ പൊതിഞ്ഞ് കെട്ടി ഈച്ച ശല്യം കൂടുതലുള്ള ഭാഗങ്ങളില്‍ തൂക്കിയിടുക. വീടിനുള്ളിലെ ഈച്ചകളെ തുരത്തുന്നതിന് ഫലപ്രദമായ വഴിയാണിത്.

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 days ago
No Image

ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി ദുബൈ

uae
  •  2 days ago
No Image

പി പി ദിവ്യയ്ക്കെതിരെ കർശന നടപടിയെടുക്കും മുഖ്യമന്ത്രി; ഉടന്‍ അന്വേഷണം പൂർത്തിയാക്കും

Kerala
  •  2 days ago
No Image

ഇന്ത്യ-ചൈന നിയന്ത്രണ രേഖയില്‍ സുപ്രധാന തീരുമാനങ്ങൾ; 'നിയന്ത്രണ രേഖയില്‍ പട്രോളിങും,സേന പിന്മാറ്റവും

International
  •  2 days ago
No Image

വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കും; പുതിയ നിയമങ്ങളുമായി അബൂദബി

uae
  •  2 days ago
No Image

വോട്ടിങ് മെഷീനുകൾ എളുപ്പത്തിൽ ഹാക്ക് ചെയ്യാമെന്ന് ഇലോൺ മസ്‌ക്; നല്ലത് പേപ്പർ ബാലറ്റുകൾ തന്നെ

International
  •  2 days ago
No Image

പ്രവാസികള്‍ക്ക് പുതിയ തൊഴിലവസരങ്ങളുമായി കുവൈത്ത്; ഒരു വര്‍ഷത്തെ കരാര്‍ ജോലിക്കാര്‍ക്കുള്ള വിസ പുനരാരംഭിച്ചു

Kuwait
  •  2 days ago
No Image

പ്രചോദന മലയാളി സമാജം മസ്‌ക്കത്ത് ഓണാഘോഷം സംഘടിപ്പിച്ചു

oman
  •  2 days ago
No Image

ഡൽഹി സിആർപിഎഫ് സ്കൂൾ സ്ഫോടനത്തിന്റെ നിർണായക വിവരങ്ങൾ പുറത്ത്

National
  •  2 days ago
No Image

പ്ലാസ്റ്റിക് പാത്രങ്ങള്‍ വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കുക, നിര്‍ദേശവുമായി ദുബൈ

uae
  •  2 days ago