HOME
DETAILS

ദുബൈ ഗതാഗതം 2026ഓടെ സ്മാര്‍ട്ടാകും 116  കാമറകള്‍ സ്ഥാപിച്ചു 

  
June 24, 2024 | 9:20 AM

Dubai Transport will be smart by 2026 with 116 cameras installed

ദുബൈ: റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍.ടി.എ)യുടെ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് (ഐ.ടി.എസ്) മെച്ചപ്പെടുത്തല്‍, വിപുലീകരണ പദ്ധതി എന്നിവയുടെ രണ്ടാംഘട്ട പഠനത്തിനും രൂപകല്‍പനയ്ക്കും തുടക്കം കുറിച്ചു. എമിറേറ്റിന്റെ പ്രധാന റോഡ് ശൃംഖല 2026ഓടെ നിലവിലെ 60ല്‍ നിന്ന് 100ശതമാനമായി വികസിപ്പിക്കാന്‍ രണ്ടാംഘട്ടത്തില്‍ ലക്ഷ്യമിടുന്നു. അതനുസരിച്ച്, ഐ.ടി.എസ് ഉള്‍ക്കൊള്ളുന്ന റോഡ് ശൃംഖലയുടെ ദൈര്‍ഘ്യം 480 കിലോമീറ്ററില്‍ നിന്ന് 710 കിലോമീറ്ററായി വര്‍ധിക്കുന്നതാണ്.

പദ്ധതിയുടെ പ്രാരംഭ ഘട്ടത്തില്‍ 116 ട്രാഫിക് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. അതോടെ, ആകെ കാമറകള്‍ 311 ആയി. സംഭവ നിരീക്ഷണത്തിനും വാഹനങ്ങളുടെ എണ്ണമെടുക്കാനുമുള്ള 100 ഉപകരണങ്ങളും അതോറിറ്റി സ്ഥാപിച്ചു. ഇതോടു കൂടി, മൊത്തം ഉപകരണങ്ങള്‍ 227 ആയി മാറി.
പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 112 വേരിയബിള്‍ മെസേജ് സൈനുകള്‍ (വി.എം.എസ്) സ്ഥാപിക്കുകയും റോഡിന്റെ നിലവിലെ അവസ്ഥ മനസിലാക്കാന്‍ തത്സമയ വിവരങ്ങള്‍ അറിയിക്കുകയും യാത്രാ സമയവും വേഗവും അളക്കാനുള്ള 115 ഉപകരണങ്ങള്‍ ഘടിപ്പിക്കുകയും ചെയ്തു. 17 കാലാവസ്ഥാ സെന്‍സര്‍ സ്റ്റേഷനുകളും ആര്‍.ടി.എ സ്ഥാപിച്ചു. 660 കിലോമീറ്റര്‍ നീളത്തില്‍ വൈദ്യുത ലൈനുകളും 820 കിലോമീറ്ററില്‍ ഫൈബര്‍ ഒപ്റ്റിക് ശൃംഖലയും നിര്‍മിച്ചു.

ആഗോള തലത്തില്‍ തന്നെ ഏറ്റവും വലുതും സങ്കീര്‍ണവുമായ ട്രാഫിക് നിയന്ത്രണ കേന്ദ്രങ്ങളിലൊന്നായ അല്‍ ബര്‍ഷയിലെ ദുബൈ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് (ഐ.ടി.എസ്) സെന്റര്‍ വഴിയാണ് ആര്‍.ടി.എ എമിറേറ്റിലെ ഗതാഗതം നിയന്ത്രിക്കുന്നത്. സിംഗപ്പൂരിനും സിയോളിനുമൊപ്പം (ദക്ഷിണ കൊറിയ) ദുബൈയെ എത്തിക്കാനും, ഐ.ടി.എസിലെ ലോകത്തെ മുന്‍നിര നഗരങ്ങളിലൊന്നാക്കി ദുബൈയെ മാറ്റാനും കേന്ദ്രം നൂതന സാങ്കേതിക വിദ്യകളും ട്രാഫിക് മാനേജ്‌മെന്റ് സംവിധാനങ്ങളും ഉപയോഗിക്കുന്നു.

ദുബൈയിലെ ട്രാഫിക് നിയന്ത്രിക്കാനുള്ള നിര്‍ണായക കേന്ദ്രമാണ് ദുബൈ ഐ.ടി.എസ് സെന്റര്‍. സ്മാര്‍ട് സേവനങ്ങള്‍ നല്‍കാനും പ്രധാന വിവരങ്ങള്‍ ശേഖരിക്കാനുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, നൂതന ആശയ വിനിമയ സംവിധാനങ്ങള്‍, വിവിധ നിരീക്ഷണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്ന ഒരു സംയോജിത സാങ്കേതിക പ്ലാറ്റ്‌ഫോം ഇതിനുണ്ട്.

ഐ.ടി.എസ് സെന്റര്‍ ദുബൈയുടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ റോഡ് ശൃംഖലകളുടെ മേല്‍നോട്ടം വഹിക്കുന്നു. കൂടാതെ, തീരുമാനങ്ങള്‍ എടുക്കുന്നതിനെ പിന്തുണയ്ക്കാനായി എ.ഐ സാങ്കേതിക വിദ്യകളും ബിഗ് ഡാറ്റാ വിശകലന ടൂളുകളും മെച്ചപ്പെടുത്തിയ 'ഐട്രാഫിക്' എന്ന വിപുലമായ ഗതാഗത നിയന്ത്രണ സംവിധാനവും അവതരിപ്പിക്കുകയും ചെയ്യുന്നു.

മെച്ചപ്പെടുത്തല്‍, വിപുലീകരണ പദ്ധതി വഴി കോപറേറ്റീവ് ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റംസ് (സി.ഐ.ടി.എസ്) പോലുള്ള ഏറ്റവും പുതിയ ഇന്റലിജന്റ് സാങ്കേതിക വിദ്യകളും സോഫ്റ്റ്‌വെയറുകളും സ്വീകരിക്കാന്‍ ആര്‍.ടി.എ ആഗ്രഹിക്കുന്നു. നൂതന ഐ.ടി.എസ് സാങ്കേതിക വിദ്യകളുടെ ഉപയോഗം വിപുലീകരിക്കുകയും ഗതാഗത മേഖലയിലെ മുന്‍നിര നഗരങ്ങളുമായി മാനദണ്ഡ പഠനം നടത്തുകയും ചെയ്യുന്നു.

പദ്ധതികളുടെ സംഭവ നിരീക്ഷണം 63ശതമാനം മെച്ചപ്പെടുത്തി വി.എം.എസ് വഴി പ്രതികരണ സമയങ്ങള്‍ 20ശതമാനം കുറച്ചുവെന്നും  വി.എം.എസ്, എന്റര്‍പ്രൈസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, ദുബൈ പൊലിസ് ജനറല്‍ കമാന്‍ഡുമായി സ്ഥാപിച്ച നൂതന ലിങ്കേജ്, സംയോജനം എന്നിവ ഉപയോഗിച്ചാണ് ഇത്തരമൊരു ഗുണഫലം സാധ്യമായതെന്നും ആര്‍.ടി.എ എക്‌സിക്യൂട്ടീവ് ചെയര്‍മാനും ഡയരക്ടര്‍ ജനറലുമായ എന്‍ജി. മത്താര്‍ അല്‍ തായര്‍ പറഞ്ഞു.

ഈ വിപുലീകരണം റോഡ് നെറ്റ്‌വര്‍ക് മാനേജ്‌മെന്റും ഗതാഗത പ്രവാഹവും മെച്ചപ്പെടുത്തും. മെച്ചപ്പെട്ട നിരീക്ഷണം, സംഭവങ്ങളോട് ദ്രുതഗതിയിലുള്ള പ്രതികരണ സമയം, ഗതാഗതം സുഗമമാക്കാന്‍ സഹായിക്കുന്ന പുതിയ വി.എം.എസ്, സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ എന്നിവ വഴി റോഡ് ശൃംഖലയുടെ അവസ്ഥയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് തല്‍ക്ഷണ വിവരങ്ങള്‍ നല്‍കുന്നതാണ്.

ആധുനിക സാങ്കേതിക വിദ്യകളും സെല്‍ഫ് ഡ്രൈവിങ് ഗതാഗത പരിഹാരങ്ങളും സമന്വയിപ്പിച്ച് ഈ പദ്ധതി ഫലപ്രദമായ വ്യക്തിഗത സൗകര്യം വര്‍ധിപ്പിക്കുന്നു. നിലവിലുള്ളതും ഭാവിയിലുള്ളതുമായ ആവശ്യങ്ങള്‍ നിറവേറ്റാനായി രൂപകല്‍പന ചെയ്ത സമഗ്രമായ ഐ.ടി.എസ് അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നുവെന്നും അല്‍ തായര്‍ കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  a day ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  a day ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  a day ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  a day ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള താരം അവനാണ്: രവി ശാസ്ത്രി

Cricket
  •  a day ago
No Image

ലോകം കീഴടക്കി രോഹിത്തും കോഹ്‌ലിയും; വമ്പൻ കുതിപ്പുമായി ഇതിഹാസങ്ങൾ

Cricket
  •  a day ago
No Image

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ; രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം

National
  •  a day ago
No Image

കാസർകോട് പ്ലസ് വൺ വിദ്യാർഥിയെ കാണാതായി: അന്വേഷണം ഊർജിതം

Kerala
  •  a day ago
No Image

വോട്ട് ചെയ്യുന്നത് മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; നെടുമങ്ങാട് സ്വദേശിക്കെതിരെ കേസ് 

Kerala
  •  a day ago