ഗസ്സയില്‍ കാണാതായത് 21,000 കുഞ്ഞുങ്ങളെ
ഗസ്സ: ഇസ്‌റാഈല്‍ ഫലസ്തീനു മേല്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ ഒമ്പത് മാസത്തിലെത്തുമ്പോള്‍ ഇവിടെ ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ കാണാമറയത്തെന്ന് റിപ്പോര്‍ട്ട്. 21,000ത്തലേറെ കുഞ്ഞുങ്ങളെ കാണാതായതായി അഡ്വക്കസി ഗ്രൂപ്പ് ആയ 'സേവ് ദ ചില്‍ഡ്രന്‍' പ്രസ്താവനയില്‍ പറയുന്നു. തകര്‍ന്നടിഞ്ഞ് കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കിമടിയില്‍ കുടുങ്ങിയതാവാം ഇവരെന്നാണ് നിഗമനം.
'ഗസ്സയിലെ ഇപ്പോഴത്തെ സ്ഥിതി ശേഖരിക്കാനോ കിട്ടുന്ന വിവരങ്ങള്‍ സ്ഥിരീകരിക്കാനോ നിര്‍വ്വാഹമില്ല. ബ്രിട്ടന്‍ ആസ്ഥാനമായുള്ള എയ്ഡ് ഗ്രൂപ്പ് പറയുന്നു. എങ്കിലും പതിനേഴായിരത്തിലേറെ കുട്ടികള്‍ സ്വന്തക്കാരില്‍ നിന്ന് കൂട്ടം തെറ്റിപ്പോയതായും നാലായിരത്തിലേറെ കുട്ടികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായിരിക്കുമെന്നുമാണ് കണക്കു കൂട്ടുന്നത്.
കുറേ കുഞ്ഞുങ്ങള്‍ നാടു കടത്തപ്പെടുകയോ ഇസ്‌റാഈല്‍ തടവിലാക്കുകയോ ചെയ്തിട്ടുണ്ട്. ഇവരില്‍ പലരെ കുറിച്ചും അവരുടെ കുടുംബങ്ങള്‍ക്ക് യാതൊരു ധാരണയുമില്ലെന്നതാണ് വാസ്തവം- റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒക്ടോബര്‍ ഏഴു മുതല്‍ നടക്കുന്ന ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ 37598 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. 86032 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."