പരിശോധനകള്‍ പേരിനു മാത്രം: ഉഴവൂരില്‍ കഞ്ചാവ് സുലഭം
കുറവിലങ്ങാട് : കുറവിലങ്ങാട്‌മേഖലയില്‍ മാത്രമല്ല, ഉഴവൂര്‍, വെളിയന്നൂര്‍, പുതുവേലി പ്രദേശങ്ങളില്‍ വ്യാപകമായി കഞ്ചാവ് ലഹരിമരുന്നുകള്‍ സുലഭമായി ലഭിക്കുന്നതായി പരാതി.
പുതുവേലി, ഉഴവൂര്‍, വെളിയന്നൂര്‍ പ്രദേശങ്ങളിലെ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളുടെ ഇടയിലാണു ലഹരി പുകയുന്നത്. പൊലിസും എക്‌സൈസും പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും ഉറവിടം കണ്ടെത്തുവാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിക്കാത്തത് പ്രദേശവാസികളില്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
കഞ്ചാവ് ലഹരിമരുന്ന് തേടി ഏറ്റുമാനൂര്‍, പാലാ, വൈക്കം മേഖലകളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉഴവൂരില്‍ എത്തുന്നത് പതിവായിട്ടുണ്ട്.
സ്‌കൂളില്‍ പോകാതെ ഏറ്റുമാനൂരില്‍നിന്ന് കഞ്ചാവ് നല്‍കുന്ന വിദ്യാര്‍ഥിയെ തേടി എത്തിയ കൗമാരക്കാരനെ നാട്ടുകാര്‍ താക്കീത് നല്‍കി തിങ്കളാഴ്ച പറഞ്ഞ് വിടുകയും വീട്ടില്‍ വിളിച്ച് രക്ഷാകര്‍ത്താവിനെ കാര്യങ്ങള്‍ ധരിപ്പിച്ചതായും നാട്ടുകാര്‍ വെളിപ്പെടുത്തി.
ഈ കൗമാരപ്രായക്കാരന്റെ ഒപ്പം വിദ്യാര്‍ഥിനികളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
ഉഴവൂരിലെത്തുന്ന ലഹരിമരുന്നുകളുടെ ഉറവിടം ഉടന്‍ കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."