HOME
DETAILS

ക്ലര്‍ക്ക് മുതല്‍ ആശാവര്‍ക്കര്‍ വരെ; പഞ്ചായത്ത് ഓഫീസുകളില്‍ താല്‍ക്കാലിക ജോലി നേടാം; പരീക്ഷ എഴുതേണ്ടതില്ല

  
June 24 2024 | 14:06 PM

clerk to aashaworker various temporary job in kerala panchayath


ആശാവര്‍ക്കര്‍

വയനാട് ജില്ലയില്‍ മാനന്തവാടി നഗരസഭയ്ക്ക് കീഴില്‍ ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു. ചാലിഗദ്ദ, കോതംപറ്റ, പ്രിയദര്‍ശിനി, കല്ലിയോട്ട് കുന്ന്, പോത്തന്‍കൊല്ലി, പടച്ചിക്കുന്ന്, പാട്ടവയല്‍, കാവുമ്മൂല, മുരിക്കേന്തിരി, മുയല്‍കുനി, വേമം, പുതിയകണ്ടി നഗറിലെ വനിതകള്‍ക്ക് അപേക്ഷിക്കാം. 

ഉദ്യോഗാര്‍ഥികള്‍ക്ക് 25 നും 45നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. എഴുത്തും വായനയും അറിഞ്ഞിരിക്കണം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 26ന് ഉച്ചക്ക് രണ്ടിന് യോഗ്യത സര്‍ട്ടിഫിക്കറ്റുമായി കുറുക്കന്‍മൂല പി.എച്ച്.സിയില്‍ അഭിമുഖത്തിന് ഹാജരാകണം. സംശയങ്ങള്‍ക്ക്: 04935 294949

മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ ക്ലര്‍ക്ക്

മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസില്‍ ക്ലര്‍ക്ക് പോസ്റ്റില്‍ താല്‍ക്കാലിക ഒഴിവുണ്ട്. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും, പ്രവൃത്തി പരിചയവും അഭികാമ്യം. 

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ രണ്ടിന് രാവിലെ 11ന് നേരിട്ട് അഭിമുഖത്തിന് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

സംശയങ്ങള്‍ക്ക്: 04936 202418

കോട്ടത്തറ പഞ്ചായത്തില്‍ ഓവര്‍സിയര്‍

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ എല്‍.ഐ.ഡി ആന്‍ഡ് ഇ. ഡബ്ല്യൂ സെക്ഷന്‍ ഓഫീസില്‍ ഓവര്‍സീയര്‍ തസ്തികയില്‍ നിയമനം നടക്കുന്നു. ഐ.റ്റി.ഐ, ഡിപ്ലോമ സിവില്‍ യോഗ്യതയും, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കാണ് അവസരം. 

താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജൂണ്‍ 28ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. 

പോളിടെക്‌നിക് കോളജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍ സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടക്കുന്നു. ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍ പോസ്റ്റുകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തിലാണ് റിക്രൂട്ട്‌മെന്റ്. 

സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയാണ് ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലെ യോഗ്യത. 

ട്രേഡ്‌സ്മാന്‍ പോസ്റ്റില്‍ ഐ.ടി.ഐ (സിവില്‍)/ കെ.ജി.സി.ഇ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 28 രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  19 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  20 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  20 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  20 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  20 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  20 hours ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  21 hours ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  21 hours ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  21 hours ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  21 hours ago