ശങ്കരാചാര്യര്‍ക്കു ശേഷം സ്ത്രീകള്‍ക്ക് ആത്മീയജീവിതം സാധ്യമാക്കിയത് നവജ്യോതി കരുണാകരഗുരുവെന്ന്
വൈക്കം: ശങ്കരാചാര്യര്‍ക്കും ശ്രീരാമകൃഷ്ണപരമഹംസര്‍ക്കും ശേഷം സ്ത്രീകള്‍ക്ക് ആത്മീയജീവിതം സാധ്യമാക്കിയത് നവജ്യോതി കരുണാകരഗുരുവെന്ന് ജോസ് കെ മാണി എം.പി. ഗുരുവിന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന ഏരിയാ സമ്മേളനം ബോട്ട്‌ജെട്ടി മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വീട്ടില്‍ മന:ശാന്തിയില്ലെങ്കില്‍ വീട് വെറുമൊരു കെട്ടിടസമുച്ചയം മാത്രമേ ആകുന്നുള്ളു. ഈ സംസ്‌ക്കാരം നമ്മെ പഠിപ്പിച്ച ആത്മീയാചാര്യനാണ് നവജ്യോതി കരുണാകരഗുരുവെന്നും അദ്ദേഹം പറഞ്ഞു.
മന:ശാന്തിയുള്ള സ്ത്രീ സമൂഹത്തെയാണു ശാന്തിഗിരിയിലൂടെ ഗുരു വിഭാവനം ചെയ്തതെന്ന് ചടങ്ങില്‍ അധ്യക്ഷപദം അലങ്കരിച്ച് സി.കെ ആശ എം.എല്‍.എ അനുസ്മരിച്ചു. ശാന്തിഗിരി ആശ്രമം ജനറല്‍സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നവതി ആഘോഷകാലത്ത് ഉത്തരശ്രീ വിദ്യാഭ്യാസ പദ്ധതി, പകര്‍ച്ചപ്പനി മരുന്ന് വതരണം, ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസുകള്‍, ഔഷധ സസ്യതൈ വിതരണം, സൗജന്യ അന്നദാനം എന്നീ പദ്ധതികള്‍ ശാന്തിഗിരി ഏറ്റെടുത്തു നടപ്പിലാക്കും.
സ്വാമി ജ്യോതിചന്ദ്രന്‍ ജ്ഞാനതപസ്വി, സ്വാമി ജനമോഹന്‍ ജ്ഞാനതപസ്വി, ബ്രഹ്മചാരി അനൂപ്, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. വി.വി സത്യന്‍, വല്ലകം സെന്റ് മേരീസ് പള്ളി വികാരി, ടൗണ്‍ ജൂമാമസ്ജിദ് ഇമാം ഷഫീഖ് മനാരി അല്‍ഖാസിനി, ഡോ.മോഹന്‍ പാമ്പാടി, വി ജോയി, രവി രമണന്‍, നന്ദുലാല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."