യു.ഡി.എഫ് ധര്‍ണയില്‍ പ്രതിഷേധമിരമ്പി
കോട്ടയം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചിലും ധര്‍ണയിലും പ്രതിഷേധമിരമ്പി.
ജില്ലയുടെ മുഴുവന്‍ ഭാഗങ്ങളില്‍നിന്നും കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന ധര്‍ണ യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ജനമുന്നേറ്റമായി മാറി. സ്ത്രീകളും കുട്ടികളുമടക്കമുള്ള മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പങ്കെടുത്ത ധര്‍ണ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള മുന്നറിയിപ്പായി മാറി.
കേരള കോണ്‍ഗ്രസ്-മാണി വിഭാഗം യു.ഡി.എഫ് വിട്ടതിനുശേഷം പ്രതിപക്ഷം നടത്തുന്ന ആദ്യ സമരപരിപാടി എന്ന നിലയില്‍ കോട്ടയത്ത് യു.ഡി.എഫ് ധര്‍ണ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
വിവിധ മണ്ഡലങ്ങളില്‍നിന്ന് രാവിലെ മുതല്‍ എത്തി പ്രവര്‍ത്തകര്‍ സമരപന്തലിന് മുന്നില്‍ കേന്ദ്രീകരിച്ചതോടെ കലക്ടറേറ്റ് റോഡ് പ്രവര്‍ത്തകരെകൊണ്ട് നിറഞ്ഞു.
കലക്ടറേറ്റിന്റെ മുന്‍വശത്ത് റോഡിന്റെ ഒരു വശം മുഴുവന്‍ തയാറാക്കിയിരുന്ന പന്തലിന് പോലും ഉള്‍ക്കൊള്ളാനാകാതെ റോഡ് മുഴുവന്‍ പ്രവര്‍ത്തകരെകൊണ്ട് നിറഞ്ഞുകവിഞ്ഞു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രകടനമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണയില്‍ പങ്കെടുക്കാനെത്തിയത്.
മുഴുവന്‍ ഘടകകക്ഷികളുടെ പ്രവര്‍ത്തകരും പാര്‍ട്ടി പതാകകളുമേന്തി സമരവേദിയായ കളക്ടറേറ്റിന് മുന്‍വശത്ത് എത്തിയതോടെ കലക്ടറേറ്റ് കവാടം സമരക്കടലായി മാറി.
ഭാരവാഹികളായ കെ.ജി ഹരിദാസ്, പി.പി സിബിച്ചന്‍, എസ് രാജീവ്, ടി.സി റോയി, പ്രൊഫ. നാരായണപിള്ള, അക്കരപ്പാടം ശശി, ബേബി തൊണ്ടാംകുഴി, റോയി കപ്പലുമാക്കല്‍, എന്‍.എസ് ഹരിശ്ചന്ദ്രന്‍, ജോബി അഗസ്റ്റിന്‍, ജോബിന്‍ ജേക്കബ്, ജയ് ജോണ്‍ പേരയില്‍, ജോയി ചെട്ടിശേരി, ബാബു ജോസഫ്, ജോ പായിക്കാട്ട്, ആസീസ് ബഡായി, സലിം മോടയില്‍, അജ്മാല്‍ ഖാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നന്തിയോട് ബഷീര്‍, ബോബന്‍ തോപ്പില്‍, ഫില്‍സണ്‍ മാത്യൂസ്, സുനു ജോര്‍ജ്, എം.പി സന്തോഷ്‌കുമാര്‍, ജോബോയി ജോര്‍ജ്, യൂജിന്‍ തോമസ്, പി.എ ഷമീര്‍, ബിജു എസ്. കുമാര്‍, ടി.എസ് അന്‍സാരി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."