HOME
DETAILS

അവസാനനിമിഷം മാര്‍ട്ടിനസിന്റെ ഗോള്‍; ചിലിയെ കീഴടക്കി അര്‍ജന്റീന ക്വാര്‍ട്ടറില്‍

  
Web Desk
June 26 2024 | 03:06 AM

Chile 0-1 Argentina match highlights

ന്യൂജേഴ്‌സി: ലാറ്റിനമേരിക്കന്‍ വമ്പന്‍മാരായ അര്‍ജന്റീന കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടറില്‍ കടന്നു. ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് അര്‍ജന്റീന അവസാന എട്ടില്‍ കടന്നത്. മെസ്സിപ്പടയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ലൗട്ടാറോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ മാനം കാത്തത്. സമനിലയില്‍ കലാശിക്കുമെന്ന് തോന്നിയ മത്സരത്തിന്റെ 88 ാം മിനിറ്റിലായിരുന്നു ഗോള്‍. 4- 4- 2 ഫോര്‍മേഷനിലാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്.

2024-06-2609:06:43.suprabhaatham-news.png


ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും കാര്യമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാനായിരുന്നില്ല. 21ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ നിന്നുള്ള അല്‍വാരസിന്റെ ഷോട്ട് ചിലിയന്‍ ഗോളി ക്ലോഡിയോ ബ്രാവോ കൈപ്പിടിയിലൊതുക്കി. മെസ്സി മധ്യഭാഗത്തേക്കിറങ്ങി കളിച്ചെങ്കിലും ചിലിയുടെ പൂട്ട് പൊട്ടിക്കാനായില്ല. 36ാം മിനിറ്റില്‍ മെസ്സിയുടെ ഷോട്ട് പുറത്തുപോയി. ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു.

2024-06-2609:06:15.suprabhaatham-news.png

രണ്ടാം പകുതിയില്‍ അര്‍ജന്റീന ഉണര്‍ന്നു കളിച്ചു. നിക്കോ ഗോണ്‍സാലസിന്റെ ഷോട്ട് ചിലിയന്‍ ഗോളി തട്ടിയകറ്റി. മക് അലിസ്റ്ററിന് മികച്ച അവസരം കിട്ടിയെങ്കിലും ലക്ഷ്യം കണ്ടില്ല. പിന്നാലെ മാര്‍ട്ടിനസിനേയും ഡിമരിയയേയും സ്‌കലോണി കളത്തിലിറക്കിയത് ഫലം കണ്ടു. 88ാം മിനിറ്റില്‍ അര്‍ജന്റീന ലക്ഷ്യം കണ്ടു. കോര്‍ണറിനൊടുവില്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മാര്‍ട്ടിനസിന്റെ കാലിലെത്തിയ പന്ത് വലയിലേക്ക് ഉതിര്‍ക്കുകയായിരുന്നു, 1- 0. 

2024-06-2609:06:22.suprabhaatham-news.png

അര്‍ജന്റൈന്‍ പോസ്റ്റ് ലക്ഷ്യംവച്ച് ഒരു ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് പോലും ഉതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഗോളാകാതെ 88 മിനിറ്റ് നേരം അര്‍ജന്റൈന്‍ നിരയെ പിടിച്ചുകെട്ടാന്‍ ചിലിക്കായി. പന്തടക്കത്തിലും പാസിങ്ങിലും അര്‍ജന്റീനയാണ് മുന്നിട്ടു നിന്നത്. 

2024-06-2609:06:41.suprabhaatham-news.png

 

 

 

Chile 0-1 Argentina match highlights



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  19 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  19 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  19 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  20 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  21 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  21 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  21 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  a day ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  a day ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  a day ago